തിരുവനന്തപുരം: പ്രളയവും, കോവിഡും കേരള സംസ്ഥാനത്തെ കോടികളുടെ നഷ്ടങ്ങളിലേക്കാണ് തള്ളി വിടുന്നത്. കോവിഡ് വയനാട്ടിലെ ടൂറിസം മേഖലക്ക് 547 കോടിയുടെ വരുമാനനഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. കാർഷികമേഖലയിലുണ്ടായ തകര്‍ച്ചയില്‍നിന്നു ജില്ലയെ കരകയറ്റാന്‍ ചെറുകിട ടൂറിസം പദ്ധതികളടക്കം സജീവമാക്കി വരുമ്പോഴാണ് പുതിയ പ്രതിസന്ധികളെത്തിയത്.
തുടർച്ചയായ പ്രകൃതി ക്ഷോഭങ്ങളായിരുന്നു വയനാട്ടിലെ ടൂറിസം മേഖലക്കേറ്റ ആദ്യ ആഘാതം വനംവകുപ്പിനു കീഴിലുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ വനേതര പ്രവര്‍ത്തനങ്ങള്‍ നടത്താനാവില്ലെന്ന കോടതിവിധി അടുത്ത അടിയായി.
കോവിഡ് വന്നതോടെ തകർച്ച പൂർണം. ഫെബ്രുവരി മാസത്തിൽ സന്ദര്‍ശകരുടെ എണ്ണത്തില്‍ 50 ശതമാനം കുറവുണ്ടായി. മാര്‍ച്ചില്‍ 10 ശതമാനം സന്ദര്‍ശകര്‍ മാത്രമേ എത്തിയുള്ളൂ. ഘട്ടം ഘട്ടമായി ടൂറിസം കേന്ദ്രങ്ങളിൽ പലതും അടച്ചിടേണ്ടിവന്നു.
പരോക്ഷ വരുമാനനഷ്ടം വേറെ. ടൂറിസം മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന ഒട്ടേറെപ്പേറുടെ ജീവിതവും വഴിമുട്ടി. അടുത്ത കാലത്തൊന്നും വയനാട്ടിലെ വിനോദസഞ്ചാര മേഖലക്ക് കരകയറാനാവില്ല. കഴിഞ്ഞ 3 മാസം കൊണ്ടു മാത്രം വയനാട്ടിലെ ടൂറിസം മേഖലയില്‍ 547 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് ഡിടിപിസിയുടെ കണക്ക്.
Post Your Comments