തിരുവനന്തപുരം: കോവിഡിലും റെക്കോര്‍ഡുകള്‍ തകര്‍ത്ത് സ്വര്‍ണവില കുതിച്ചുയരുകയാണ്. ഇന്ന് സ്വര്‍ണം പവന് 280 രൂപ കൂടിയതോടെ പവന് 34,080 രൂപയാണ് നിരക്ക്. ഇന്നലെ പവന് 33,800 രൂപയായിരുന്നു. അതേസമയം ഗ്രാമിന് 35 രൂപ കൂടി 4,260 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ ഗ്രാമിന് 4,225 രൂപയായിരുന്നു നിരക്ക്. രാജ്യാന്തര വിപണിയില്‍ 1,710 ഡോളറാണ് ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന്റെ നിരക്ക്.
കോവിഡ് കാരണം മറ്റ് വിപണികള്‍ ഇല്ലാത്തതും സുരക്ഷിത നിക്ഷേപം എന്ന നിലയിലും നിക്ഷേപകര്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതുമാണ് വില വര്‍ധനവിന് കാരണം.
Post Your Comments