Latest NewsNewsIndia

കോവിഡ് 19 : ഇന്ത്യയുടെ സഹായമഭ്യര്‍ഥിച്ച് യു.എ.ഇ; പ്രത്യേക വിമാനം അയക്കും

ന്യൂഡല്‍ഹി • കോവിഡ് 19 നെതിരായ പോരാട്ടത്തില്‍ ഇന്ത്യയുടെ സഹായം അഭ്യര്‍ഥിച്ച് യു.എ.ഇ. ഇന്ത്യയില്‍ നിന്ന് ആരോഗ്യ പ്രവര്‍ത്തകരെ അയക്കണമെന്നാണ് യു.എ.ഇയുടെ അഭ്യര്‍ത്ഥന. അവധിക്കു നാട്ടിലുള്ള ഡോക്ടർമാരടക്കമുള്ളവരെ മടക്കിയെത്തിക്കാനും നിശ്ചിതകാലത്തേക്ക് ആരോഗ്യപ്രവർത്തകരെ അയക്കാനും യു.എ.ഇ കേന്ദ്രസർക്കാരിനോട് അഭ്യർഥിച്ചതായാണ് റിപ്പോര്‍ട്ട്. ഇവരെ കൊണ്ട് പോകാനായി പ്രത്യേക വിമാനം അയക്കാന്‍ തയ്യാറാണെന്നും യു.എ.ഇ അറിയിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ്‌ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിമാനങ്ങള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് അവധിക്ക് വന്ന് ഇന്ത്യയിലകപ്പെട്ട ആരോഗ്യപ്രവർത്തകരെ തിരികെയെത്തിക്കുന്നതിനുള്ള അനുമതി. അടിയന്തിര സാഹചര്യം നേരിടുന്നതിന് കുറഞ്ഞ കാലയളവിലേക്ക് ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും സേവനം ലഭ്യമാക്കുന്നതിനും നിയമിക്കുന്നതിനുമുള്ള അനുമതി എന്നീ രണ്ടു അഭ്യർഥനകളാണ് യു.എ.ഇ ഇന്ത്യയോട് നടത്തിയിരിക്കുന്നത്.

“ഞങ്ങൾക്ക് രണ്ട് അഭ്യർത്ഥനകൾ ലഭിച്ചു. ഒന്ന്, വാണിജ്യ വിമാന സർവീസുകൾ റദ്ദാക്കിയതോടെ ഇന്ത്യയിലായിപ്പോയ ആരോഗ്യ പ്രവര്‍ത്തകരെ ചുമതലകൾ പുനരാരംഭിക്കാൻ യു.‌എ.ഇയിലേക്ക് മടങ്ങാൻ അനുവദിക്കുക”- ഒരു ഉന്നത സർക്കാർ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

രണ്ടാമത്തേത്, അടിയന്തിര പ്രതിസന്ധി നേരിടാൻ കുറഞ്ഞ കാലയളവിലേക്ക് ഡോക്ടർമാരുടെയും നഴ്സുമാരുടെയും സേവനം ലഭ്യമാക്കുന്നതിനോ നിയമിക്കുന്നതിനോ ഉള്ള അനുമതിയാണ്.

“അഭ്യർത്ഥനകൾ സർക്കാരിന്റെ പരിഗണനയിലാണ്,” ഉദ്യോഗസ്ഥർ പറഞ്ഞു.

ഇന്ത്യന്‍ ആരോഗ്യപ്രവര്‍ത്തകരെ കൊണ്ടുപോകുന്നതിന് പ്രത്യേക വിമാനം അയക്കാന്‍ തയ്യാറാണെന്നും യു.എ.ഇ അറിയിച്ചു. അവധിക്കുപോയവരെ മടക്കിയെത്തിക്കുന്ന കാര്യത്തിൽ ഉടൻ അനുകൂലതീരുമാനമുണ്ടായേക്കുമെന്നാണ് സൂചന.

നേരത്തേ, കുവൈത്ത് ആവശ്യപ്പെട്ടതനുസരിച്ചു ഇന്ത്യ പ്രത്യേക മെഡിക്കൽ സംഘത്തെ അയച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button