Latest NewsKeralaNews

കൊറോണ വൈറസ് ബാധിക്കാൻ സാധ്യതയുളള ശരീര ഭാഗങ്ങൾ കണ്ടെത്തി; കോവിഡിനെതിരായ പോരാട്ടത്തിന് സഹായകരമാകുമെന്ന് പ്രതീക്ഷ

കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ സാധ്യതയുള്ള ശ്വാസകോശത്തിലേയും മൂക്കിലേയും കുടലിലേയും കോശങ്ങള്‍ കണ്ടെത്തി ശാസ്ത്രജ്ഞർ. ACE-2, TRMPRSS2 എന്നീ പ്രോട്ടീനുകള്‍ അടങ്ങിയ മനുഷ്യശരീരത്തിലെ കോശങ്ങളിലേക്കാണ് SARS-CoV-2 ആകര്‍ഷിക്കപ്പെടുന്നത്. ഗവേഷണഫലം സെല്‍ എന്ന ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൂക്കിന്റെ ദ്വാരത്തിനുള്ളില്‍ കാണപ്പെടുന്ന ഗോബ്‌ലെറ്റ് സെക്രേറ്ററി സെല്ലുകള്‍ എന്നറിയപ്പെടുന്ന കോശങ്ങളില്‍ കൊറോണ വൈറസ് വേഗത്തില്‍ പടരുന്നുണ്ട്. മൂക്കില്‍ കഫമുണ്ടാക്കുന്നതിന് കാരണമാകുന്ന കോശങ്ങളാണിത്.

Read also: ‘തുപ്പല്ലേ തോറ്റുപോകും’- ബ്രേക്ക് ദ ചെയിന്‍ രണ്ടാംഘട്ട കാമ്പയിന് തുടക്കം

ശരീരത്തിലെത്തുന്ന പല പോഷകങ്ങളേയും ദഹിപ്പിക്കുന്ന കുടലില്‍ കാണപ്പെടുന്ന എന്ററോസൈറ്റ് കോശങ്ങളെയും SARS-CoV-2 ബാധിക്കുന്നുണ്ടെന്നും കണ്ടെത്തി. ടൈപ്പ് 2 ന്യൂമോസൈറ്റ് കോശങ്ങള്‍ എന്നറിയപ്പെടുന്ന ശ്വാസകോശങ്ങളില്‍ കാണപ്പെടുന്ന കോശങ്ങളേയും കൊറോണ വൈറസ് അതിവേഗം കീഴ്‌പ്പെടുത്തുന്നുണ്ട്. ശ്വാസകോശത്തിലെ വായു അറകളുടെ ചുരുങ്ങാനും വികസിക്കാനുമുള്ള ശേഷി ഇതുമൂലം കുഴപ്പത്തിലാകുന്നു. കോവിഡിനെതിരെ പോരാടുന്ന ഗവേഷകരെ സഹായിക്കാനായി ഗവേഷണഫലം ഇവര്‍ പൊതുപ്ലാറ്റ്‌ഫോമിലേക്ക് കൈമാറിയിട്ടുമുണ്ട്.കോവിഡിനെതിരായ പോരാട്ടത്തിന് ഈ വിവരങ്ങൾ സഹായകരമാകുമെന്നാണ് കരുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button