കോട്ടയം: അത്യാവശ്യത്തിന് വീടിന് വെളിയിലിറങ്ങുമ്പോൾ എന്തൊക്കെ ധരിക്കണമെന്നത് ഒരിക്കലും മറക്കാൻ പാടില്ലെന്ന സന്ദേശമാണ് ഈ സംഭവം നൽകുന്നത്. അടിവസ്ത്രം ധരിക്കാതെ പുറത്തിറങ്ങിയ യുവാവ് പൊലീസിന്റെ മുന്നിൽപെടുകയും അത് പൊലീസുകാർ അബദ്ധത്തിൽ യുവാവിന്റെ വായിൽ നിന്ന് തന്നെ അറിയുകയും ചെയ്താൽ എങ്ങനെയിരിക്കും. കഥയല്ല കാഞ്ഞിരപ്പള്ളിയിൽ നടന്ന സംഭവമാണ്.
ലോക്ക്ഡൗണിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളിയിൽ പൊലീസ് പരിശോധന നടത്തുമ്പോഴായിരുന്നു സംഭവം . ഈ സമയം പാചക വാതക വിതരണ വാഹനം വരുന്നതും കാത്ത് വഴിയരികിൽ നിൽക്കുകയായിരുന്നു പ്രസ്തുത യുവാവ്. കൊറോണക്കാലത്ത് നിർബന്ധമായ മാസ്ക് മുഖത്ത് ധരിച്ചിട്ടുമില്ല. ഇതിനിടെ ജീപ്പിലെത്തിയ എസ്ഐ ബസ് സ്റ്റോപ്പിൽ തനിച്ച് നിൽക്കുന്ന യുവാവിനെ കണ്ടു.ജീപ്പ് ചവിട്ടി നിർത്തിയതിന് പിന്നാലെ എസ്ഐ യുവാവിനെ വിരട്ടുകയും ചെയ്തു.
കൊല്ലത്ത് നിന്നും കാണാതായ യുവതിയെ കൊലപ്പെടുത്തിയതായി സൂചന; കോഴിക്കോട് സ്വദേശിയായ യുവാവ് കസ്റ്റഡിയിൽ
‘പുറത്തിറങ്ങുമ്പോൾ അത്യാവശ്യം ധരിക്കേണ്ടത് എന്താണെന്ന് അറിയില്ലേടാ? എന്ന് എസ്ഐ ചോദിച്ചു. യുവാവിന്റെ മറുപടി ഇങ്ങനെയായിരുന്നു. ‘സാറേ, ക്ഷമിക്കണം. വീട് അടുത്താണ്. ഗ്യാസ് കുറ്റി വരുന്നെന്ന് പറഞ്ഞപ്പോ പെട്ടെന്ന് ഇറങ്ങിയതാ. അപ്പോൾ അടിവസ്ത്രം ധരിക്കാൻ വിട്ടുപോയി.’ ദേഷ്യത്തിലായിരുന്ന എസ്ഐയും പൊലീസുകാരും ഇതു കേട്ട് പൊട്ടിച്ചിരിച്ചുപോയി.താൻ അടിവസ്ത്രം ധരിക്കാത്ത കാര്യം പൊലീസ് എങ്ങനെ അറിഞ്ഞുവെന്നായിരുന്നു അപ്പോഴും യുവാവിന്റെ സംശയം.
ചിരിയടക്കി എസ്ഐ ഗൗരവത്തോടെ തന്നെ തുടർന്നു. ‘ ആ… അതും വേണം. പക്ഷെ, ഇപ്പോൾ അതിലും അത്യാവശ്യം മുഖത്ത് മാസ്ക് ആണ്. ഓർമവേണം.’ താക്കീത് നല്‍കി പോലീസ് പോയി.വെറുതേ വിട്ടെങ്കിലും തന്റെ ‘രഹസ്യം’ പരസ്യമായതിന്റെ വിഷമത്തിലാണ് ചെറുപ്പക്കാരൻ.
Post Your Comments