ബെർലിൻ; പ്രതിഷേധത്തിന്റെ ഭാഗമായി നഗ്നരായി ജോലി ചെയ്ത് ഡോക്ടർമാർ ,,കോവിഡ് രോഗികളുടെ പരിശോധനക്ക് മതിയായ സുരക്ഷ കിറ്റുകള്‍ ലഭ്യമാക്കാത്തതില്‍ വ്യത്യസ്ത പ്രതിഷേധവുമായി ജര്‍മനിയിലെ ഡോക്ടര്‍മാര്‍, നഗ്നരായി രോഗികളെ പരിശോധിച്ചാണ് ജര്‍മനിയില്‍ ഒരു സംഘം ഡോക്ടര്‍മാര്‍ പ്രതിഷധം അറിയിച്ചത്, ഇതോടെ ലോക ശ്രദ്ധയും ഇവർ നേടി.
സ്വയ രക്ഷക്ക് വേണ്ടത്ര സുരക്ഷ ഉപകരണങ്ങളില്ലാതെ കോവിഡ് രോഗികളെ പരിചരിക്കുന്നത് ജീവന് ഭീഷണിയാണെന്നും എത്രയും വേഗം നടപടി വേണമെന്നുമുള്ള മാസങ്ങളായുള്ള ആവശ്യം അധികൃതര്‍ അവഗണിച്ചതിനെത്തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്, വ്യക്തി സുരക്ഷ വസ്ത്രങ്ങള്‍പോലും ഇല്ലാതെ എത്രത്തോളം മോശമാണ് തങ്ങളുടെ സ്ഥിതിയെന്ന് അധികൃതരെ അറിയിക്കാന്‍വേണ്ടിയാണ് വസ്ത്രമുരിഞ്ഞ് പ്രതിഷേധിച്ചതെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു,, പ്രതിഷേധത്തിന്റെ ചിത്രങ്ങള്‍ ട്വിറ്ററിലും പോസ്റ്റ് ചെയ്തു, ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ഫയല്‍, ടോയ്ലറ്റ് റോള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ ഉപയോഗിച്ച് നാണം മറച്ചാണ് ഡോക്ടര്‍മാര്‍ ചിത്രങ്ങളെടുത്തത്. നേരത്തെ, ഫ്രാന്‍സിലും ഡോക്ടര്‍മാര്‍ വിവസ്ത്രരായി പ്രതിഷേധം നടത്തിയിരുന്നു.
Post Your Comments