NattuvarthaLatest NewsKeralaNews

കോഴിക്കോട്ടും കൊവിഡ് രോഗികളുടെ വിവരം ചോര്‍ന്നതായി സംശയം; രോ​​ഗികളെ തിരക്കി ഫോൺവിളിയെത്തിയത് ഇം​​ഗ്ലീഷിൽ

നമ്പറുകളിലേക്കും തിരിച്ച്‌ വിളിച്ചെങ്കിലും ഈ മ്പര്‍ നിലവിലില്ലെന്ന മറുപടിയായിരുന്നു ലഭിച്ചത്

കോഴിക്കോട്; കാസർ​ഗോഡിനും കണ്ണൂരിനും പിന്നാലെ കോഴിക്കോട്ടും കൊവിഡ് രോഗികളുടെ വിവരം ചോര്‍ന്നതായി സംശയം ബലപ്പെടുന്നു, രോഗം മാറി വീട്ടില്‍ കഴിയുന്ന വടകര വില്യാപ്പളളി സ്വദേശിക്ക് ബംഗളൂരുവില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും ഫോണ്‍ കോളുകള്‍ എത്തിയതോടെയാണ് ഈ സംശയം ഉയര്‍ന്നത്.

ഏകദേശം 5 ദിവസം മുൻപാണ് വില്യാപ്പിള്ളി സ്വദേശിക്ക് ആദ്യ കോള്‍ വന്നത്,, ബംഗളൂരുവിലെ കൊവിഡ് ഓഫീസില്‍ നിന്നെന്ന് പറഞ്ഞശേഷമായിരുന്നു സംസാരം, വിളിച്ചയാള്‍ ഇംഗ്ലീഷിലായിരുന്നു സംസാരിച്ചിരുന്നത്, രോഗ വിവരങ്ങള്‍ ചോദിച്ച ശേഷം വിലാസം ശരിയാണോയെന്നും ഉറപ്പാക്കി,, രണ്ട് ദിവസം മുൻപ് ഡൽഹിയിൽ നിന്നും ഫോണ്‍ കോള്‍ വന്നു,, ഇവര്‍ ഹിന്ദിയിലും മലയാളത്തിലും സംസാരിച്ചു, കൊവിഡ് കൗണ്‍സിലിംഗ് എന്ന് പറഞ്ഞാണ് വിളിച്ചത്,, താന്‍ രോഗം ഭേദമായ വ്യക്തിയാണെന്ന് പറഞ്ഞപ്പോള്‍ ഓരോരുത്തരെയായി വിളിച്ച്‌ വരുന്നേ ഉള്ളൂ എന്നായിരുന്നു മറുപടി.

അടുത്തിടെ കണ്ണൂരിലും കാസര്‍കോട്ടും രോഗികളുടെ വിവരം ചോര്‍ന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതോടെ വിളിവന്ന രണ്ട് നമ്പറുകളിലേക്കും തിരിച്ച്‌ വിളിച്ചെങ്കിലും ഈ മ്പര്‍ നിലവിലില്ലെന്ന മറുപടിയായിരുന്നു ലഭിച്ചത്,, വിളിച്ച വിവരം കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസറും സ്ഥിരീകരിച്ചു വിവരശേഖരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സംഭവത്തെക്കുറിച്ച്‌ പൊലീസില്‍ പരാതി നല്‍കുമെന്നുമാണ് ഡി.എം.ഒ പറയുന്നത്.

ഇതിന് മുൻപ് കണ്ണൂരിലും കാസര്‍കോട്ടും രോഗംഭേദമായവരെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ വിളിച്ചിരുന്നു,
പൊലീസിന്റെ പക്കലുള്ള വിവരങ്ങള്‍ ചോര്‍ന്നുവെന്നാണ് സംശയിക്കുന്നത്, സംഭവത്തെക്കുറിച്ച്‌ അന്വേഷണം നടക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button