വാഷിംഗ്ടണ്‍: ലോക്ക് ഡൗണ്‍ പിന്‍വലിക്കണമെന്ന് കടുത്ത പ്രതിഷേധം നടത്തിയ യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ ആണ് യുവതി സമരം നടത്തിയത്. സംഘത്തിന്റെ നേതാവായിരുന്നു യുവതി. റീ ഓപണ്‍ നോര്‍ത്ത് കരോലിന എന്ന പ്രതിഷേധ പരിപാടിയുടെ സംഘാടകയായ ആഡ്രേ വിറ്റേലാക്ക് എന്ന യുവതിക്കാണ് കൊറോണ പിടിപെട്ടത്.
കഴിഞ്ഞ ദിവസമാണ് രണ്ടാഴ്ചയായി നിരീക്ഷണത്തിലായിരുന്ന യുവതിക്ക് വൈറസ് സ്ഥിരീകരിച്ചത്. കൊറോണ സ്ഥിരീകരിച്ചെന്നും എന്നാല്‍ രോഗലക്ഷണങ്ങള്‍ ഒന്നും പ്രകടമായില്ലെന്നും യുവതി പറഞ്ഞു.
ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം ക്വാറന്റൈനില്‍ കഴിയുകയായിരുന്നെന്നും യുവതി വ്യക്തമാക്കി. റീ ഓപണ്‍ ഏജന്‍സി എന്ന ഫേസ്ബുക്ക് പേജിന്റെ അഡ്മിന്‍മാരില്‍ ഒരാള്‍ കൂടിയാണ് യുവതി.
Post Your Comments