തിരുവനന്തപുരം : കോവിഡ് ദുരിതാശ്വാസ പ്രവർത്തങ്ങൾക്കായുള്ള സാലറി ചലഞ്ചിൽ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം പിടിക്കാനുള്ള ഉത്തരവിന് നിയമപ്രാബല്യം ലഭിക്കാൻ ഓർഡിനൻസ് ഇറക്കാൻ തീരുമാനിച്ചതായി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ഉത്തരവിന് നിയമപ്രാബല്യംപോരെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയതിന്റെ അടിസ്ഥാനത്തിലാണ് ഓർഡിനൻസ് കൊണ്ടുവരുവാൻ തീരുമാനിച്ചത്, മന്ത്രിമാർ എംഎൽഎമാർ എന്നിവർ അടക്കുമുള്ള ജനപ്രതിനിധികളുടെ പ്രതിമാസ മൊത്ത ശമ്പളവും ഓണണറേറിയവും ഒരു വർഷത്തേക്ക് 30 ശതമാനം കുറവ് ചെയ്യുന്നതിന് ഓർഡിനൻസ് ഇറക്കാൻ തീരുമാനിച്ചതായും ഇതിനായി 2020 ലെ ശമ്പളവും ബത്തയും നൽകൽ നിയമം ഭേദഗതി ചെയ്യാൻ ഓർഡിനൻസ് ഇറക്കണമെന്ന് ഗവർണറോട് ശിപാർശ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Also read : ‘തുപ്പല്ലേ തോറ്റുപോകും’- ബ്രേക്ക് ദ ചെയിന്‍ രണ്ടാംഘട്ട കാമ്പയിന് തുടക്കം
സംസ്ഥാനത്ത് ഇന്ന് (ബുധനാഴ്ച) 10 പേര്‍ക്ക് കോവിഡ് 19 ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. കൊല്ലത്ത് 6 പേര്, തിരുവനന്തപുരം, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ രണ്ട് പേര്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ രോഗം മൂന്ന് പേര് ആരോഗ്യപ്രവര്‍ത്തകനാണ്. ഒരു മാധ്യമ പ്രവര്‍ത്തകനും കോവിഡ്-19 സ്ഥിരീകരിച്ചു.
Post Your Comments