കണ്ണൂര്‍: മാധ്യമപ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവത്തില്‍ സിഐക്ക് സ്ഥലം മാറ്റം. ചക്കരക്കല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എവി ദിനേശനെയാണ് കണ്ണൂരിലെ വിജിലന്‍സ് യൂണിറ്റിലേക്ക് സ്ഥലം മാറ്റിയത്. സിഐ തന്നെ അകാരണമായി മര്‍ദ്ദിച്ചുവെന്നും ജീപ്പിലേക്ക് വലിച്ചു കയറ്റാന്‍ ശ്രമിച്ചെന്നും കാണിച്ച് ദേശാഭിമാനി കണ്ണൂര്‍ ബ്യൂറോയിലെ സീനിയര്‍ എഡിറ്ററായ മനോഹരന് മോറായി മുഖ്യമന്ത്രിക്ക് നല്കിയ പരാതിയിലാണ് നടപടി.
ഈ മാസം 25-ാം തീയതിയാണ് നടപടിക്കാസ്പദമായ സംഭവം ഉണ്ടായത്. ലോക്ക് ഡൗണ്‍ ദിനത്തില്‍ ജോലി ആവശ്യത്തിനായി യാത്ര ചെയ്യുകയായിരുന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ തന്നെ സിഐ തടയുകയും മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന് കാര്‍ഡ് കാണിച്ചിട്ടും സിഐ തന്നെ ജീപ്പിലേക്ക് വലിച്ചിഴച്ചെന്ന് മാധ്യമപ്രവര്ത്തകന് പരാതിയില്‍ പറയുന്നു.
Post Your Comments