കിങ്സ്റ്റണ്‍: വെസ്റ്റ് ഇന്‍ഡീസില്‍ തന്റെ സഹതാരമായിരുന്ന രാംനരേഷ് സര്‍വനെതിരേ ആഞ്ഞടിച്ച് വെടിക്കെട്ട് ബാറ്റ്സ്മാന്‍ ക്രിസ് ഗെയ്ല്‍. ഒരു യൂട്യൂബ് വീഡിയോയില്‍ ആണ് താരം സര്‍വനെതിരെ തുറന്നടിച്ചത്. കൊറോണ വൈറസിനെക്കാള്‍ ഭീകരനാണ് സര്‍വനെന്നായിരുന്നു ഗെയ്‌ലിന്റെ പ്രയോഗം. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ജമൈക്ക തലാവാസുമായുള്ള തന്റെ കരാര്‍ അവാനിക്കാന്‍ കാരണം അസിസ്റ്റന്റ് കോച്ചായ സര്‍വനാണെന്നു ഗെയ്ല്‍ വെളിപ്പെടുത്തി.
കഴിഞ്ഞ സീസണിനു ശേഷമായിരുന്നു ഗെയ്ലുമായുള്ള കരാര്‍ തലാവാസ് റദ്ദാക്കിയത്. കരാര്‍ റദ്ദാക്കിയതോടെ ഗെയ്ല്‍ സെന്റ് ലൂസിയ ഫ്രാഞ്ചൈസിയിലേക്കു മാറി. ശേഷമാണു താരം സര്‍വനെതിരേ രംഗത്തുവന്നത്. കൊറോണ വൈറസിനേക്കാള്‍ ഭീകരനാണു സര്‍വന്‍. തലാവാസ് ടീമിനൊപ്പം കരിയര്‍ അവസാനിപ്പിക്കാനാണ് താന്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ തലാവാസില്‍ തന്റെ കരിയറിന് എന്താണോ സംഭവിച്ചത് അതില്‍ നിനക്ക് വലിയൊരു പങ്കുണ്ട്. ”മുമ്പൊരിക്കല്‍ ജന്മദിനാഘോഷത്തില്‍ ഏറെ നേരം സംസാരിച്ച വ്യക്തിയായിരുന്നു നീ, സര്‍വന്‍, നീ പാമ്പാണെന്ന് ഗെയ്ല്‍ വീഡിയോയിലൂടെ ആഞ്ഞടിച്ചു. ക്ലബ് അധികൃതര്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും അതുകൊണ്ടാണു കരാര്‍ റദ്ദാക്കുന്നതെന്നും തന്നോടു പറഞ്ഞിരുന്നതെന്നും ഗെയ്ല്‍ പറയുന്നു.
Post Your Comments