Latest NewsIndia

‘പ്രത്യാഘാതം വളരെ വലുതായിരിക്കും’; ലോക്ക് ഡൌൺ പിൻവലിക്കുന്നതിനെ കുറിച്ച മുന്നറിയിപ്പുമായി പഠന റിപ്പോര്‍ട്ട്

ലോക് ഡൗണ്‍ പിന്‍വലിച്ച്‌ രണ്ടാഴ്ച പിന്നിടുമ്പോഴേക്കും രോഗ ബാധിതരുടെ എണ്ണം 65000-ല്‍ എത്താം. മെയ് അവസാനം ഒന്നര ലക്ഷം കടക്കും.

ഡല്‍ഹി: രാജ്യത്ത് വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ പൂര്‍ണ്ണ തോതില്‍ പിന്‍വലിച്ചാല്‍ പ്രത്യാഘാതം വലുതായിരിക്കുമെന്ന മുന്നറിയിപ്പുമായി പഠന റിപ്പോര്‍ട്ട്. ഓഗസ്റ്റ് വരെയെങ്കിലും രോഗ ഭീഷണി നിലനില്‍ക്കാമെന്നും, മെയ് അവസാനത്തോടെ രോഗബാധിതരുടെ എണ്ണം ഒന്നര ലക്ഷം പിന്നിട്ടേക്കാമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ശാസ്ത്ര ഉപദേഷ്ടാവിന്റെ നിര്‍ദ്ദേശപ്രകാരമാണ് പഠനം നടന്നത്. ലോക് ഡൗണ്‍ പിന്‍വലിച്ച്‌ രണ്ടാഴ്ച പിന്നിടുമ്പോഴേക്കും രോഗ ബാധിതരുടെ എണ്ണം 65000-ല്‍ എത്താം. മെയ് അവസാനം ഒന്നര ലക്ഷം കടക്കും.

ജൂണ്‍ പകുതിയോടെ മൂന്ന് ലക്ഷവും, ജൂണ്‍ അവസാനത്തോടെ പതിനൊന്ന് ലക്ഷവും കടന്നേക്കാമെന്നാണ് വ്യക്തമാകുന്നത്. അതിനാല്‍ ഏറെ കരുതലോടെ മാത്രമേ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താവൂയെന്നാണ് റിപ്പോര്‍ട്ടിലെ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. രാജ്യത്തെ കൊറോണ മരണ നിരക്കും, രോഗബാധിതരുടെ എണ്ണവും വരും നാളുകളില്‍ വലിയ രീതിയില്‍ ഉയരുമെന്ന് ചൂണ്ടിക്കാട്ടി മൂന്ന് ഗവേഷണ സ്ഥാപനങ്ങള്‍ കേന്ദ്രത്തിന് സംയുക്ത റിപ്പോര്‍ട്ട് നല്‍കി.

അർണാബ് ഗോസ്വാമിയെയും ഭാര്യയെയും ആക്രമിച്ച സംഭവം , പ്രതികൾക്ക് ജാമ്യം അനുവദിച്ചു

ബം​ഗളുരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ഐഐടി ബോംബെ, ജവഹര്‍ലാല്‍ നെഹ്റു സെന്റര്‍ ‘ഫോര്‍ അഡ്വാന്‍സ്ഡ് സയന്‍റിഫിക് റിസര്‍ച്ച്‌ എന്നീ ഗവേഷണ സ്ഥാപനങ്ങള്‍ ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഏപ്രില്‍ അവസാനത്തോടെ രാജ്യത്ത് മരണ സംഖ്യ ആയിരം പിന്നിടാം. മെയ് അഞ്ചോടെ മൂവായിരം കടക്കും. മെയ് 12 ഓടെ പതിനായിരം പിന്നിട്ടേക്കാം. അങ്ങനെയെങ്കില്‍ മെയ് അവസാനത്തോടെ അന്‍പതിനായിരത്തിലേക്ക് അടുക്കും എന്നാണ് വ്യക്തമാക്കുന്നത്.കൂടുതല്‍ മുന്‍കരുതല്‍ സ്വീകരിക്കേണ്ട ആവശ്യകതയും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

മെയ് പകുതിയോടെ എഴുപത്തി ആറായിരം അധിക കിടക്കകള്‍ കൂടി ആശുപത്രികളില്‍ സജ്ജമാക്കണം, വെന്റിലേറ്ററുകളും ഓക്സിജന്‍ സിലിണ്ടറകളും കൂടുതല്‍ കരുതണം, പി പി ഇ കിറ്റുകളും, എന്‍ 95 മാസ്കുകളും ഇരട്ടി സംഭരിക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button