വഡോദര: വഡോദര പോലീസിന് നേരെ കല്ലെറിഞ്ഞ കേസില്‍ അറസ്റ്റിലായ പത്ത് പേരില്‍ അഞ്ച് പ്രതികള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു.കൊറോണ ഹോട്ട്സ്പോട്ട് നാഗര്വാഡയ്ക്കടുത്തുള്ള കസംവാല കബറിസ്ഥാന്‍ സമീപം നോമ്പ് തുറക്ക് ശേഷം വീട്ടിലേക്ക് പോകാന്‍ പറഞ്ഞതിനെ തുടര്‍ന്നാണ് പ്രതികള്‍ പോലീസിന് നേരെ കല്ലെറിഞ്ഞത്.
സംഭവത്തില്‍ 17 പേര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും 10 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇന്ത്യയില്‍ മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളും മരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഗുജറാത്തിലാണ്. കോടതിയില്‍ ഹാജരാക്കുന്നതിനുമുമ്പ് പ്രതികളുടെ സാമ്പിള്‍ പരിശോധിച്ചപ്പോള്‍ ആണ് പ്രതികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.
തബ്ലീഗി ജമാത്തിനെതിരെ വിമര്‍ശനവുമായി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി
അതേസമയം ഗുജറാത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 247 പുതിയ കൊവിഡ് കേസുകളാണ് ഗുജറാത്തില്‍ സ്ഥിരീകരിച്ചത്. ഇതേവരെ അഹമ്മദാബാദില്‍ മാത്രം രോഗം സ്ഥിരീകരിച്ചത് 1,298 പേര്‍ക്കാണ്. ഗുജറാത്തിലെ സ്ഥിരീകരിച്ച ആകെ കൊവിഡ് 19 പോസിറ്റീവ് കേസുകളില്‍ 89 ശതമാനവും അഹമ്മദാബാദ്, സൂറത്ത്, വഡോദര ജില്ലകളിലാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
Post Your Comments