
ജിദ്ദ • സൗദി അറേബ്യയില്‍ താമസ സ്ഥലത്ത് മലയാളിയെ നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ അഞ്ചരക്കണ്ടി മുണ്ടംമട്ട സ്വദേശി നളേറ്റില്‍ മുഹമ്മദ് ആണ് മരിച്ചത്. മക്കയിലെ താമസ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.
തിങ്കളാഴ്ച നോമ്പ് തുറക്കാനുള്ള ഭക്ഷണവും മറ്റും മറ്റുള്ളവര്‍ ഇദ്ദേഹത്തിന് റൂമില്‍ എത്തിച്ചുകൊടുത്തിരുന്നതായി പറയപ്പെടുന്നു. ശേഷം റിയാദിലുള്ള മകന്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ മറുപടി ലഭിക്കാതിരുന്നതിനാല്‍ അടുത്തുള്ളവരെ വിവരമറിയിക്കുകയും അവരെത്തി പരിശോധിക്കുമ്പോഴാണ് മുറിയില്‍ മരിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.
ഹോട്ടല്‍ ജീവനക്കാരനായിരുന്ന മുഹമ്മദിന് കോവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് പരിശോധനയ്ക്കായി സാംപിള്‍ എടുത്തിരുന്നു. ഇതിന്റെ ഫലം അറിവായിട്ടില്ല. അധികൃതരുടെ നിര്‍ദ്ദേശ പ്രകാരം താമസസ്ഥലത്ത് വിശ്രമിക്കുകയായിരുന്നു.
Post Your Comments