ഹരിയാന: കൊവിഡ് 19 രോഗം സംശയിച്ച് മധ്യവയസ്കയുടെ ശവസംസ്‌കാര ചടങ്ങിന് നേരെ പ്രദേശ വാസികളുടെ കല്ലേറ്. ഹരിയാനയിലാണ് സംഭവം.60 വയസുകാരിയുടെ ശവസംസ്‌കാര ചടങ്ങിന് നേരെയാണ് പ്രദേശവാസികളുടെ കല്ലേറ് ഉണ്ടായത്.
മരിച്ച സ്ത്രീക്ക് കൊവിഡ് രോഗബാധയുണ്ടായിരുന്നോ എന്ന് സംശയിച്ചാണ് ജനക്കൂട്ടം ശവസംസ്‌കാരത്തിന് എത്തിയ ഡോക്ടര്‍മാരെയും പൊലീസുകാരെയും കല്ലെറിഞ്ഞത്. ശ്വാസതടസം മൂലമാണ് സ്ത്രീ മരിച്ചത്. പൊലീസുമായി പരസ്യമായി ഏറ്റുമുട്ടിയ പ്രദേശവാസികളെ പിരിച്ച് വിടാന്‍ പൊലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു. ജനങ്ങള്‍ പിരിഞ്ഞുപോയതിന് ശേഷമാണ് ഡോക്ടര്‍മാര്‍ അടങ്ങുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സംസ്‌കാര ചടങ്ങുകള്‍ നടത്തനായത്. മരിച്ച സ്ത്രീയുടെ കൊവിഡ് പരിശോധനാ ഫലം ലഭ്യമായിട്ടില്ല.
തിങ്കളാഴ്ച ഉച്ചക്ക് ശേഷം ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് വന്നു. ചികിത്സയിലിരിക്കെ അവര്‍ മരിച്ചു. കൊവിഡ് 19 പരിശോധനക്ക് വേണ്ടി സാമ്പിള്‍ ശേഖരിക്കുകയും നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് ശവസംസ്‌കാരത്തിന് വേണ്ടി ജില്ലാ ഭരണകൂടം നിര്‍ദേശിച്ച സ്ഥലത്ത് മൃതദേഹം എത്തിച്ചു നല്‍കുകയുമായിരുന്നു.
Post Your Comments