Latest NewsIndiaNews

പാക് പിന്തുണയോടെ ഇന്ത്യക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിന് കനത്ത പ്രഹരം; ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതിനെക്കുറിച്ച് പ്രതികരണവുമായി കുവൈത്ത്

പാകിസ്താൻ നുണ പ്രചാരണങ്ങളുമായി നടത്തുന്ന സൈബർ യുദ്ധത്തിൽ ഇന്ത്യയിലെ ചില തീവ്രവാദ സംഘടനകളിലുള്ളവരും പങ്കെടുക്കുന്നതായി അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിട്ടുണ്ട്

ന്യൂഡൽഹി: ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഒരു കാരണവശാലും ഇടപെടുകയില്ലെന്നും, അത്തരത്തിലുള്ള നീക്കങ്ങളെ അനുവദിക്കുകയില്ലെന്നും കുവൈത്ത്. ഇന്ത്യയോടുള്ള അതിരറ്റ സൗഹൃദം സൂക്ഷിക്കാൻ എക്കാലവും പ്രതിജ്ഞാ ബദ്ധമാണെന്ന് കുവൈത്ത് ഭരണാധികാരികൾ വ്യക്തമാക്കി.

പാക് പിന്തുണയോടെ ഇന്ത്യക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിന് ചില അനൗദ്യോഗിക ട്വിറ്റർ അക്കൗണ്ടുകൾ ഉപയോഗിച്ചത് ശ്രദ്ധയിൽ പെട്ടതോടെയാണ് പരാമർശം. കുവൈത്ത് പാർലമെന്റിന്റെ പ്രസ്താവനയെന്ന പേരിൽ പാകിസ്താൻ അനുകൂല ട്വിറ്റർ ഐഡികളിൽ നിന്ന് ഇന്ത്യക്കെതിരെ പ്രചാരണങ്ങൾ ഉയർന്നിരുന്നു.

നേരത്തെ ഒമാൻ രാജകുമാരിയുടെ വ്യാജ ട്വിറ്റർ അക്കൗണ്ട് ഉപയോഗിച്ചും ഇന്ത്യക്കെതിരെ പാക് ട്വിറ്റർ ഐഡികളിൽ നിന്ന് പ്രചാരണമുണ്ടായിരുന്നു. ഈ അക്കൗണ്ട് തന്റേതല്ലെന്ന് വ്യക്തമാക്കി ഒടുവിൽ ഒമാൻ രാജകുടുംബാംഗത്തിന് രംഗത്തെത്തേണ്ടി വന്നു.

ALSO READ: മേയ് 15 വരെ ഭാഗിക ലോക്ഡൗൺ വേണമെന്ന് കേരളം; നിർണായക സൂചനകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

കശ്മീർ വിഷയത്തിൽ ഇന്ത്യക്കെതിരെ അന്താരാഷ്ട്ര രംഗത്ത് വൻ തിരിച്ചടി നേരിട്ട പാകിസ്താൻ നുണ പ്രചാരണങ്ങളുമായി നടത്തുന്ന സൈബർ യുദ്ധത്തിൽ ഇന്ത്യയിലെ ചില തീവ്രവാദ സംഘടനകളിലുള്ളവരും പങ്കെടുക്കുന്നതായി അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇവർക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button