Latest NewsKeralaNews

സംസ്ഥാനത്ത് പ്രവാസി ക്വാറന്റീന് വന്‍ ഒരുക്കങ്ങളുമായി സര്‍ക്കാര്‍ : സ്‌കൂളുകളും സ്റ്റേഡിയങ്ങളും ഏറ്റെടുക്കുന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് പ്രവാസി ക്വാറന്റീന് വന്‍ ഒരുക്കങ്ങളുമായി സര്‍ക്കാര്‍ . ഏകദേശം 2.20 ലക്ഷം പ്രവാസികളാണ് സ്വദേശത്തേയ്ക്ക് വരുന്നതിനായി നോര്‍ക്കയില്‍ പേരും വിവരങ്ങളും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതോടെ പ്രവാസികള്‍ കൂട്ടത്തോടെ എത്തുന്നത് മുന്നില്‍ കണ്ട്, കോവിഡ് നിരീക്ഷണത്തിലാക്കേണ്ടവരെ താമസിപ്പിക്കാന്‍ വലിയ പദ്ധതിയാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. കേരളത്തിലുള്ളവരെയും പ്രവാസികളെയും ക്വാറന്റീനില്‍ താമസിപ്പിക്കാന്‍ 2,39,642 കിടക്കകള്‍ക്കുള്ള സ്ഥലങ്ങളാണ് സര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്നത്.

read also : കേരളത്തില്‍ ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത് 4 പേര്‍ക്ക്

ഇതില്‍ 1,52,722 കിടക്കകള്‍ ഇപ്പോള്‍ത്തന്നെ തയാറാണ്. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലും ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും മുറികള്‍ കണ്ടെത്തിയതിനു പുറമേ 47 സ്റ്റേഡിയങ്ങളും ക്വാറന്റീനായി തിരഞ്ഞെടുത്തിട്ടുണ്ട്. സ്റ്റേഡിയങ്ങളില്‍ മാത്രം ഇരുപതിനായിരത്തിലധികം കിടക്കകള്‍ സജ്ജീകരിക്കാനാകും

തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി സ്റ്റേഡിയവും ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയവും എറണാകുളത്തെ ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയവും കോഴിക്കോട് മെഡിക്കല്‍ കോളജ് സ്റ്റേഡിയവുമെല്ലാം പട്ടികയിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button