തിരുവനന്തപുരം: സാലറി ചലഞ്ച് ഹൈക്കോടതി സ്റ്റേ ചെയ്തത് സംസ്ഥാന സര്‍ക്കാരിനേറ്റ് തിരിച്ചടിയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. നിലവിലെ പ്രതിസന്ധി പരിഹരിക്കേണ്ട പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാരിന്റേതാണ്. സംസ്ഥാന ധനകാര്യ മാനേജ്‌മെന്റിന്റെ പരാജയം സാധാരണക്കാരായ ഉദ്യോഗസ്ഥരില്‍ കെട്ടിവയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. ഹൈക്കോടതി വിധി സര്‍ക്കാരിനെതിരെയുള്ള ശക്തമായ മുന്നറിയിപ്പാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ നിയമപരമായല്ല കാര്യങ്ങളെ സമീപിക്കുന്നത് എന്നതിന്റെ തെളിവുകൂടിയാണ് കോടതിവിധി.
സാലറി ചലഞ്ചിനെതിരെ ആദ്യം രംഗത്തുവന്നത് ബി.ജെ.പിയാണ്. പ്രതിപക്ഷം ആദ്യം സാലറി ചലഞ്ചിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള മറ്റു മാര്‍ഗങ്ങള്‍ കണ്ടെത്തുകയാണ് വേണ്ടത്. എന്തു പ്രതിസന്ധി വന്നാലും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ശമ്പളം നല്‍കണമെന്ന് പറയുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.നിലവിലെ പ്രതിസന്ധി പരിഹരിക്കേണ്ട പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാരിന്റേതാണ്. സംസ്ഥാന ധനകാര്യ മാനേജ്‌മെന്റിന്റെ പരാജയം സാധാരണക്കാരായ ഉദ്യോഗസ്ഥരില്‍ കെട്ടിവയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
തബ്ലീഗി ജമാത്തിനെതിരെ വിമര്‍ശനവുമായി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി
ലക്ഷക്കണക്കിന് പേര്‍ കൊറോണ ഭീതിയില്‍ കഴിയുമ്പോഴും അവരുടെ ആശങ്ക അകറ്റേണ്ട സര്‍ക്കാര്‍ വിവരങ്ങള്‍ മറച്ചുവയ്ക്കാന്‍ ശ്രമിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഇടുക്കി കളക്ടര്‍ പറഞ്ഞ മൂന്നു കേസുകളും പാലക്കാട്ടെ ഒരു കേസും മുഖ്യമന്ത്രി മറച്ചു വെക്കുന്നതെന്തിനെന്ന് വ്യക്തമാക്കണം. കണക്കുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ എന്തൊക്കെയോ മറച്ചുവെക്കാന്‍ ശ്രമിക്കുന്നുണ്ട്. പാലക്കാട്ടെ കേസ് ഇന്നലെ തന്നെ സ്ഥിരീകരിച്ചു എന്നാണ് അറിയാന്‍ കഴിഞ്ഞത്.
മുഖ്യമന്ത്രിയുടെ ദുരഭിമാനമോ അതോ ആസൂത്രിത നീക്കമോ എന്നാണ് ഇനി അറിയേണ്ടത്. രോഗം പിടിപെട്ടതെവിടുന്ന് എന്നതിനെ സംബന്ധിച്ചും തികഞ്ഞ അവ്യക്തതയാണ് പല കേസുകളിലും. കൊറോണ പരിശോധനയുടെ സാമ്ബിളുകളുടെ എണ്ണം പുറത്തുവിടുമ്ബോള്‍ എത്രപേരുടേതെന്നത് മറച്ചുവയ്ക്കുന്നു. സര്‍ക്കാരിന് എവിടയോ പിഴവ് പറ്റി. ഇത് കണ്ടെത്തി തിരുത്തുകയാണ് വേണ്ടത്. അല്ലെങ്കില്‍ കേരളം വലിയ ദുരന്തത്തെ നേരിണ്ടിവരുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
Post Your Comments