Latest NewsUAENewsGulf

യു.എ.ഇയില്‍ ഒരു ദിവസത്തെ കുറവിന് ശേഷം കോവിഡ് കേസുകളില്‍ വീണ്ടും വര്‍ധന : ഏഴ് മരണങ്ങളും

അബുദാബി • യു.എ.ഇയില്‍ ചൊവ്വാഴ്ച 541 പുതിയ കൊറോണ വൈറസ് കേസുകള്‍ കൂടി യു.എ.ഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചു. 91 പേര്‍ക്ക് രോഗം ഭേദമായി. 7 പേര്‍ മരിച്ചതായും മന്ത്രാലയം അറിയിച്ചു. അഞ്ച്‌ ദിവസത്തെ ഏറ്റവും കുറഞ്ഞ കേസുകള്‍ തിങ്കളാഴ്ച യു.എ.ഇ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 493 കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്.

ഇതോടെ രാജ്യത്ത് ആകെ കേസുകളുടെ എണ്ണം 11,380 ആയി. മൊത്തം രോഗമുക്തരായവരുടെ എണ്ണം 2,181 ആണ്. അണുബാധ മൂലം ആകെ 89 മരണങ്ങൾ ഉണ്ടായിട്ടുണ്ട്.

രാജ്യത്തുടനീളം 25,000 പുതിയ കൊറോണ വൈറസ് പരിശോധനകൾ നടത്തിയതായി മന്ത്രാലയം അറിയിച്ചു.

രണ്ട് ദിവസത്തിനുള്ളിൽ ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളിൽ പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെടാത്തതിനെത്തുടർന്ന് നെയ്ഫ്, അൽ റാസ് പ്രദേശങ്ങളിലെ 24 മണിക്കൂർ നിയന്ത്രണങ്ങൾ ഞായറാഴ്ച ഒഴിവാക്കിയിരുന്നു. ഒരു മാസത്തിനുള്ളിൽ 6,000 ത്തിലധികം പരിശോധനകൾ ഈ പ്രദേശങ്ങളിലെ താമസക്കാർക്കിടയിൽ നടത്തി.

രാജ്യം പരിശോധന ശക്തമാക്കിയതിനാൽ കേസുകളുടെ എണ്ണത്തിൽ വർധന പ്രതീക്ഷിക്കുന്നതായി ആരോഗ്യ-പ്രതിരോധ മന്ത്രി ഡോ. അബ്ദുൾ റഹ്മാൻ അൽ ഒവായ്സ് നേരത്തെ പറഞ്ഞിരുന്നു. ഇതുവരെ 10 ലക്ഷത്തിലധികം ടെസ്റ്റുകള്‍ നടത്തിയ യു.എ.ഇ ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് പരിശോധനകള്‍ നടത്തിയ രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്താണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button