ചെന്നൈ; തമിഴ്നാട് വെല്ലൂര്‍ ജില്ലയിലെ ആന്ധപ്രദേശ്- തമിഴ്നാട് സംസ്ഥാനതിര്‍ത്തിയില്‍ രണ്ടിടങ്ങളിലായി റോഡിന് കുറുകെ മതില്‍ നിര്‍മിച്ചു,
വെല്ലൂര്‍ ജില്ല കലക്ടര്‍ എ.ഷണ്മുഖസുന്ദരത്തിന്റെ ഉത്തരവിനെ തുടര്‍ന്നാണ് മാത്താണ്ഡകുപ്പത്തിലെ സൈനഗുണ്ട, പൊന്നൈ എന്നീ രണ്ട് ചെക്പോസ്റ്റുകളില്‍ റോഡിന് കുറുകെ അഞ്ചടി ഉയരത്തില്‍ മതില്‍കെട്ടിപ്പൊക്കിയത്.
എന്നാൽ സേര്‍ക്കാട്, പാത്താലപള്ളി ഉള്‍പ്പെടെ നാല് അതിര്‍ത്തി ചെക്പോസ്റ്റുകള്‍ തുറന്നിടുമെന്നും അധികൃതര്‍ അറിയിച്ചു,, തമിഴ്നാട്ടിലെ വെല്ലൂര്‍ ജില്ലയും ആന്ധ്രയിലെ ചിറ്റൂര്‍ ജില്ലകളും അതിര്‍ത്തി പങ്കിടുന്ന അന്തര്‍ സംസ്ഥാന പാതകളാണ് അടച്ചത്,, മതില്‍ നിര്‍മാണത്തില്‍ ആന്ധ്ര സര്‍ക്കാര്‍ ശക്തിയായി പ്രതിഷേധിച്ചു,, അതേസമയം പ്രസ്തുത നടപടി അവശ്യ സര്‍വീസുകളെ ബാധിക്കില്ലെന്നാണ് വെല്ലൂര്‍ കലക്ടര്‍ അറിയിച്ചത്.
Post Your Comments