എല്‍കോ ഷറ്റോരിക്കു പകരം കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായി ചുമതലയേറ്റ കിബു വികൂന താന്‍ എന്തു ടാക്ടിക്‌സ് ആകും ക്ലബില്‍ നടപ്പിലാക്കാന്‍ പോകുക എന്നതിനെ കുറിച്ച് വ്യക്തമാക്കി. മോഹന്‍ബഗാനില്‍ നടപ്പിലാക്കിയ അതേ അറ്റാക്കിംഗ് ഫുട്‌ബോള്‍ ആയിരിക്കും തന്റെ കീഴില്‍ കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കുക എന്നാണ് വികൂന പറയുന്നത്. അറ്റാക്കിംഗ് ഫുട്‌ബോള്‍ തനിക്ക് ഏറെ ഇഷ്ടമാണെന്നും കളിയുടെ വേഗതയും ഗതിയും നിയന്ത്രിക്കേണ്ടത് തന്റെ ടീമായിരിക്കണമെന്നും വികൂന പറഞ്ഞു.
ഐ ലീഗില്‍ മോഹന്‍ ബഗാനെ ചാമ്പ്യന്മാരാക്കിയത് വികൂനയുടെ ഇതേ മികച്ച അറ്റാക്കിംഗ് ഫുട്‌ബോള്‍ ആയിരുന്നു. അതേ രീതി തന്നെ കേരള ബ്ലാസ്റ്റേഴ്‌സിലും ആവര്‍ത്തിക്കാനാകും എന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. പന്ത് നഷ്ടപ്പെട്ടാല്‍ ഉടന്‍ തന്നെ പ്രസ് ചെയ്ത് പന്ത് തിരികെ നേടലാണ് ഈ ടാക്ടിക്‌സില്‍ പ്രധാനം. എന്നാല്‍ ടീമിന് ഇതുമായി എത്രത്തോളം ഉള്‍ക്കൊള്ളാനാകും എന്ന് കണ്ടറിയേണ്ടതാണ്. നേരത്തെ പല വമ്പന്മാരും അറ്റാക്കിംഗ് ഫുട്‌ബോള്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചിട്ടും പരാജയപ്പെട്ടിരുന്നു. എന്തായാലും കുറച്ച് സമയം പുതിയ ടാക്ടിക്‌സില്‍ ടീം എത്താന്‍ എടുക്കുമെന്നും എന്നാല്‍ മികച്ച ഒരു ടീമിനെ ആകും കേരള ബ്ലാസ്റ്റേഴ്‌സ് ഒരുക്കുക എന്നും വികൂന പറഞ്ഞു. ടീമിന്റെ പ്രകടനത്തില്‍ വലിയ ആത്മ വിശ്വാസമാണ് പരിശീലകന് ഉള്ളത്.
Post Your Comments