
ഇടുക്കി • ഇടുക്കി ജില്ലയില്‍ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്നലെ രാത്രിയാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. മൂവരെയും ആശുപത്രിയിലേക്ക് മാറ്റിയതായും ജില്ലാ കളക്ടര്‍ അറിയിച്ചു. ഒരു ആരോഗ്യപ്രവര്‍ത്തകനും ഒരു ഒരു ആശ വര്‍ക്കറിനും ജനപ്രതിനിധിക്കുമാണ് കോവിഡ് സ്ഥിരീകരിച്ചതെന്നാണ് വിവരം. ഇതോടെ ജില്ലയില്‍ രോഗികളുടെ എണ്ണം 17 ആയി.
ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മന്ത്രി എം.എം മണിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരുകയാണ്. ഇന്നലെ രാത്രി വൈകി വന്ന പരിശോധനാ ഫലങ്ങളാണ് പോസിറ്റീവ് ആയത്. തൊടുപുഴ ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ നഴ്സിനാണ് രോഗം ബാധിച്ചത്. ഇവര്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുമായി ഇടപഴകിയതായി വിവരം ലഭിച്ചു. ഈ സാഹചര്യത്തില്‍ ജില്ലാ ആശുപത്രി അടച്ചിട്ടേക്കാം.
Post Your Comments