ഷാര്‍ജ: പ്രധാനമന്ത്രി നരേന്ദ്ര മോദി, വിശുദ്ധ റംസാന്‍ മാസം ആരംഭിച്ചപ്പോഴായിരുന്നു ഇന്ത്യയിലെ മുസ്ംി ജനതയ്ക്ക് അദ്ദേഹം റംസാന്‍ ആശംസകള്‍ നേര്‍ന്നത്. ‘കഴിഞ്ഞ തവണ റംസാന്‍ ആചരിക്കുമ്പോള്‍ ഇക്കൊല്ലം ഇത്തരത്തിലുള്ള പ്രയാസങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഒരാള്‍ പോലും ചിന്തിച്ചിച്ചുണ്ടാകില്ല.. ഈ ചെറിയ പെരുന്നാളോടെ കോവിഡ് ലോകത്ത് നിന്നൊഴിയട്ടെ എന്ന് നമുക്ക് പ്രാര്‍ഥിക്കാം..’ എന്നായിരുന്നു മോദിയുടെ ട്വീറ്റ്. ഇത് റീട്വീറ്റ് ചെയ്ത ഖാസിമി, എല്ലാവര്‍ക്കും സമാധാനം ഉണ്ടാകട്ടെയെന്നും ഇന്ത്യയ്ക്കും ലോകത്തിനും റംസാന്‍ ആശംസകള്‍ എന്നുമാണ് ട്വീറ്റ് ചെയ്തത്.
നേരത്തെ ഇന്ത്യയില്‍ മുസ്ലീങ്ങള്‍ക്ക് നേരെ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങള്‍ക്കും ഇസ്ലാമോഫോബിയക്കുമെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച യുഎഇ രാജകുടുംബാംഗം ഷെയ്ഖ ഹെന്ത് ഫൈസല്‍ അല്‍ ഖാസിമിയാണ് മോദിയിടെ ട്വിറ്റര്‍ സന്ദേശം റീട്വീറ്റ് ചെയ്ത് എല്ലാവര്‍ക്കും റമളാന്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.
ഡല്‍ഹിയിലെ തബ്ലീഗി ജമാഅത്ത് പരിപാടിയുമായി ബന്ധപ്പെടുത്തി മുസ്ലീം വിഭാഗത്തെ ഒന്നാകെ ആക്രമിക്കുന്ന സാഹചര്യമുണ്ടായപ്പോഴാണ് ഖാസിമി നേരത്തെ വിമര്‍ശനവുമായെത്തിയത്. ‘ഇസ്ലാമോഫോബിയയും വംശീയ വിദ്വേഷവും വച്ചു പുലര്‍ത്തുന്നവര്‍ക്ക് വലിയ പിഴയൊടുക്കേണ്ടി വരുമെന്നായിരുന്നു ഖാസിമിയുടെ പരാമര്‍ശം
Post Your Comments