എത്ര പഴകിയതാണെങ്കിലും കൂന്തള്‍, ചെമ്മീന്‍ തുടങ്ങിയ ചെറുമത്സ്യങ്ങള്‍ ‘ഫ്രഷ്’ ആണെന്നു വരുത്തി തീര്‍ക്കാന്‍ ചെറുനാരാങ്ങാ നീര് പ്രയോഗം : തിളക്കം കൂട്ടാന്‍ ഉപ്പ് വിതറല്‍ പ്രയോഗം : ജനങ്ങളെ പറ്റിയ്്ക്കുന്ന തന്ത്രം വെളിച്ചത്ത്

പൊന്നാനി : എത്ര പഴകിയതാണെങ്കിലും കൂന്തള്‍, ചെമ്മീന്‍ തുടങ്ങിയ ചെറുമത്സ്യങ്ങള്‍ ‘ഫ്രഷ്’ ആണെന്നു വരുത്തി തീര്‍ക്കാന്‍ ചെറുനാരാങ്ങാ നീര് പ്രയോഗം . തിളക്കം കൂട്ടാന്‍ ഉപ്പ് വിതറല്‍ പ്രയോഗം . ജനങ്ങളെ പറ്റിയ്്ക്കുന്ന തന്ത്രം വെളിച്ചത്ത്. കിളിമീന്‍, മാന്തള്‍ തുടങ്ങിയ മത്സ്യത്തില്‍ മണല്‍ ചേര്‍ത്തു പുതിയതാക്കും. ഐസ് പോലും ഇല്ലാതെ എത്രകാലവും പച്ചയായി നില്‍ക്കുന്നതിനു രാസവസ്തുക്കള്‍ ചേര്‍ത്തുവരുന്ന മീനുമുണ്ട്. ഐസിനു പകരം രാസവസ്തുക്കള്‍ ചേര്‍ത്തുവില്‍ക്കുന്നത് വ്യാപകമാണ്. എത്രകാലം വേണമെങ്കിലും ഇത്തരം മീന്‍ കേടുകൂടാതെ നില്‍ക്കുമെന്നാണ് കണ്ടെത്തല്‍

read also : പ്രവാസികളെ തിരികെ കൊണ്ടുവരുമ്പോള്‍ കുടുംബങ്ങള്‍ക്ക് ഒരുതരത്തിലുമുള്ള ഭീഷണിയുണ്ടാവില്ലെന്ന് ഉറപ്പാക്കണം : പ്രവാസികള്‍ക്ക് യാതൊരു തരത്തിലും ബുദ്ധിമുട്ടുണ്ടാക്കരുത് : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശങ്ങള്‍ ഇങ്ങനെ

മീനിന്റെ കണ്ണില്‍ നോക്കിയാലറിയാം അതിന്റെ പഴക്കം. കടലില്‍നിന്നു പിടിച്ചുകൊണ്ടുവരുന്ന മീനിന്റെ കണ്ണുകള്‍ ദേഹപ്രതലത്തില്‍നിന്ന് അല്‍പം ഉയര്‍ന്നായിരിക്കും. മാത്രവുമല്ല, നല്ല തിളക്കവുമുണ്ടാകും. ഓരോ മണിക്കൂര്‍ കഴിയുന്തോറും കണ്ണുകള്‍ താഴ്ന്നുവരും. നല്ല പഴക്കമുള്ള മീനിന്റെ കണ്ണുകള്‍ കുഴിഞ്ഞിരിക്കും ഒപ്പം തിളക്കം മങ്ങിയിട്ടുമുണ്ടാകും.

മീനിന്റെ ചെകിളകള്‍ ചുകന്ന നിറത്തിലായിരിക്കും. അകത്തെ ദ്രവം കാരണം ചെകിളകള്‍ ഒട്ടിയിരിക്കും. ചെകിളകളുടെ നിറം മങ്ങിയാലും അവ വിടര്‍ന്നിരുന്നാലും പഴക്കമുള്ളതാണെന്ന് ഉറപ്പിക്കാനാകും. വിരലുകൊണ്ട് അമര്‍ത്തിയാല്‍ പഴകിയ മീനാണെങ്കില്‍ വിരല്‍ താഴ്ന്നുപോകും. പുതിയ മീനിന്റെ മാംസം എപ്പോഴും തുടുത്തിരിക്കും. അമോണിയ ചേര്‍ന്നിട്ടുണ്ടെങ്കില്‍ പ്രത്യേകതരം മണം ഉണ്ടായിരിക്കും.

പുതിയ മീനിനു കടലിന്റെ മണമുണ്ടാകും. രാസവസ്തുക്കള്‍ ഉപയോഗിക്കുന്ന മീനില്‍ ഈച്ച വരില്ലെന്നും കച്ചവടക്കാര്‍ പറയുന്നു. മീനിന്റെ അത്രയും തൂക്കം ഐസില്‍ വേണം ഇവ സൂക്ഷിക്കാനെന്ന ചട്ടവും ഒരിടത്തും പാലിക്കാറില്ല.

Share
Leave a Comment