
തിരുവനന്തപുരം : കോവിഡ് വ്യാപനം തടയുന്നതിനു രാജ്യത്ത് പ്രഖ്യാപിച്ചിട്ടുള്ള ലോക്ക് ഡൗൺ മെയ് 15 വരെ ഭാഗികമായി തുടരണമെന്നും,പ്രധാനമന്ത്രിയുമായുള്ള മുഖ്യമന്ത്രിമാരുടെ യോഗത്തിന് മുന്നോടിയായാണ് ഇക്കാര്യം ആവശ്യപ്പെട്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
പ്രധാനമന്ത്രിയുമായുള്ള മുഖ്യമന്ത്രിമാരുടെ വീഡിയോ കോണ്‍ഫറന്‍സ് യോഗത്തില്‍ ചെറിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് സംസാരിക്കുന്നതെന്നും, കേരളം ഉന്നയിക്കാനുള്ള പ്രധാന കാര്യങ്ങള്‍ നേരത്തേ അറിയിക്കുന്നതു നന്നാകും എന്നും കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി അറിയിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും ധരിപ്പിച്ചു. ലോക്ഡൗണ്‍ പിന്‍വലിക്കുന്നത് ശ്രദ്ധയോടെ വേണമെന്ന് ആവശ്യപ്പെട്ടുവെന്നും, പിന്‍വലിക്കുന്ന കാര്യത്തില്‍ ശ്രദ്ധാപൂര്‍വമായ സമീപനം വേണമെന്നാണ് സംസ്ഥാനത്തിന്റെ അഭിപ്രായമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ലോക്ഡൗണില്‍ ചില ഇളവുകള്‍ സംസ്ഥാനം വരുത്തിയിരുന്നു. കോവിഡ് 19 കേസുകള്‍ പുതിയതായി റിപ്പോര്‍ട്ട് ചെയ്യാത്ത ജില്ലകളിൽ ള്‍ക്കൂട്ടങ്ങള്‍, പൊതുഗതാഗതം എന്നിവ നിയന്ത്രിച്ചും നിലനിര്‍ത്തിയും ശാരീരിക അകലം പാലിച്ചും ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതിനെക്കുറിച്ച് ആലോചിക്കാമെന്നും അന്തര്‍ജില്ല-സംസ്ഥാന യാത്രകള്‍ മെയ് 15 വരെ നിയന്ത്രിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments