
അഹമ്മദാബാദ്; അടുത്തിടെ ഗുജറാത്തില്‍ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ വര്‍ധനവ് വരാന്‍ കാരണം എല്‍ ടൈപ്പ് കോവിഡ് 19ന്റെ സാന്നിധ്യമാവാമെന്ന് സൂചനകൾ പുറത്ത്, ചൈനയിലെ വുഹാനിലും, കോവിഡ് ബാധിച്ച് ഉയര്‍ന്ന മരണ സംഖ്യ റിപ്പോര്‍ട്ട് ചെയ്‌ത ഇടങ്ങളില്‍ എല്‍ ടൈപ്പ് കോവിഡിന്റെ സാന്നിധ്യം വ്യാപകമായി ഉണ്ടായിരുന്നതായാണ് വിദഗ്‌ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
കൊറോണ എസ് ടൈപ്പ് വൈറസിനേക്കാള്‍ എല്‍ ടൈപ്പ് വൈറസിന്റെ സാന്നിധ്യം കൂടുതലുള്ളതാവാം മരണ നിരക്ക് കൂടാന്‍ കാരണമെന്ന് വിലയിരുത്തപ്പെടുന്നു, ഗുജറാത്തില്‍ ഇതുവരെ 133 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്, ഗുജറാത്തിലെ ഒരു വൈറസ് ബാധിതനില്‍ നിന്ന് ശേഖരിച്ച സാമ്ബിളില്‍ എല്‍ ടൈപ്പ് വൈറസ് കണ്ടെത്തിയെന്ന് ഗുജറാത്ത് ബയോ ടെക്‌നോളജി റിസര്‍ച്ച് സെന്ററിലെ ശാസ്‌ത്രജ്ഞര്‍ പറയുന്നു.
ആരോഗ്യ വിദഗ്ദർ പറയുന്നത് പ്രകാരം എസ് ടൈപ്പ് വൈറസിനേക്കാള്‍ കാഠിന്യം കൂടിയതാണ് എല്‍ ടൈപ്പ് വൈറസ്,, എന്നാല്‍ കോവിഡ് ബാധയേറ്റ പലര്‍ക്കും മറ്റ് പല അസുഖങ്ങളും ഉണ്ടായിരുന്നതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നും, മരണ നിരക്ക് ഉയര്‍ന്നതെന്നുമാണ് ഗുജറാത്ത് സര്‍ക്കാരിന്റെ വിശദീകരണം, 60 വയസിന് മുകളിലുള്ളവരും, അഞ്ച് വയസില്‍ താഴെയുള്ളവരുമാണ് മരിച്ചവരില്‍ ഏറേയും, ഗര്‍ഭിണികളും ജീവന്‍ നഷ്ടമായവരില്‍ ഉള്‍പ്പെടുന്നു എന്ന് ഗുജറാത്ത് ആരോഗ്യവകുപ്പ് സെക്രട്ടറി വ്യക്തമാക്കിയിരുന്നു.
Post Your Comments