Latest NewsKeralaIndia

മുഖ്യമന്ത്രിയുടെ പത്രസമ്മേളനം വരെ പരിശോധനാ ഫലം രഹസ്യമായി വയ്‌ക്കുന്നില്ല- ആരോഗ്യമന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം: കോവിഡ്‌-19 സ്‌ഥിരീകരിക്കുന്നവരുടെ പരിശോധനാ ഫലം 24 മണിക്കൂര്‍വരെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിനായി രഹസ്യമായി വയ്‌ക്കുന്നെന്ന പ്രചാരണം അടിസ്‌ഥാന രഹിതമാണെന്നു മന്ത്രി കെ.കെ. ശൈലജ. സംസ്‌ഥാനത്തിന്റെ വിവിധ വൈറോളജി ലാബുകളില്‍നിന്നുള്ള കോവിഡ്‌ പരിശോധന ഫലങ്ങള്‍ നെഗറ്റീവായാല്‍ സാമ്പിളുകള്‍ അയച്ച ആശുപത്രികള്‍ക്കും പോസിറ്റീവായാല്‍ ആരോഗ്യവകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കുമാണ്‌ അയയ്‌ക്കുന്നത്‌.

പോസിറ്റീവായ കേസുകള്‍ സൂക്ഷ്‌മ പരിശോധന നടത്തി ഒട്ടും കാലതാമസമില്ലാതെ അതതു ജില്ലാ സര്‍വയലന്‍സ്‌ ഓഫീസര്‍ക്ക്‌ അയച്ചുകൊടുക്കുന്നു. ജില്ലാ സര്‍വയലന്‍സ്‌ ഓഫീസര്‍ അതനുസരിച്ചു തുടര്‍ നടപടികള്‍ സ്വീകരിക്കുന്നു. മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിനുശേഷം വരുന്ന പോസിറ്റീവ്‌ ഫലങ്ങളും ഒട്ടും വൈകിക്കാതെ ഇതേ നടപടികളാണ്‌ സ്വീകരിക്കുന്നത്‌. ഈ കണക്കുകള്‍ പിറ്റേദിവസത്തെ പത്രസമ്മേളത്തില്‍ കൂട്ടിച്ചേര്‍ത്തു പറയുകയാണ്‌ ചെയ്യുക.

കൊറോണ എന്ന മഹാമാരിയായ വൈറസിന്റെ പ്രഭവ കേന്ദ്രമായിരുന്ന ചൈനയിലെ വുഹാൻ നഗരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിനായി അതത്‌ ജില്ലകളില്‍ അപ്പപ്പോള്‍ വിവരമറിയിക്കുന്നുണ്ടെങ്കിലും ആകെ എണ്ണത്തില്‍ കൂട്ടിച്ചേര്‍ത്തു പറയുന്നതു തൊട്ടടുത്ത ദിവസമാണ്‌. കണക്കില്‍ കൃത്യതയുണ്ടാകാന്‍ ഇതാണ്‌ ശരിയായ രീതി. ഇതാണ്‌ ചിലര്‍ തെറ്റിദ്ധരിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button