വുഹാൻ: ലോകത്ത് മരണ ഭീതി വിതച്ച് പടർന്ന് പിടിക്കുന്ന കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായിരുന്ന വുഹാൻ നഗരത്തിലെ അവസാനത്തെ രോഗിയും ആശുപത്രി വിട്ടെന്ന് ചൈന . 76 ദിവസത്തെ ലോക്ഡൗണിനു ശേഷം ഈ മാസം 8 നാണ് വുഹാൻ നഗരം തുറന്നത്. അരലക്ഷത്തിലേറെ രോഗികളാണ് ഇവിടെ നേരത്തേയുണ്ടായിരുന്നത്– ചൈനയിലെ ആകെ രോഗികളുടെ 56%. മരണം 3,869. രാജ്യത്തെ മൊത്തം മരണത്തിന്റെ 84%.
ചൈന പുതിയ സാഹചര്യത്തിൽ കോവിഡിന്റെ രണ്ടാം വരവിനെ പ്രതിരോധിക്കാൻ നടപടികൾ കർശനമാക്കി. അസുഖമുള്ളപ്പോൾ മാസ്ക് ധരിക്കാതിരിക്കുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും മൂടാതിരിക്കുക തുടങ്ങിയവ കുറ്റകരമാക്കി. ഷർട്ട് ധരിക്കാതെ പൊതുസ്ഥലത്ത് ഇറങ്ങുന്നതിനും വിലക്കുണ്ട്.
Post Your Comments