തിരുവനന്തപുരം • ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ കേന്ദ്രത്തെ നിലപാട് അറിയിച്ച് കേരള സര്‍ക്കാര്‍. ലോക്ക്ഡൗണ്‍ ഘട്ടംഘട്ടമായി പിന്‍വലിച്ചാല്‍ മതിയെന്ന് കേരളം കേന്ദ്രത്തെ അറിയിച്ചു. കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായെ മന്ത്രി പിണറായി വിജയന് ഫോണില്‍ വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം ലോക്ക്ഡൗണ്‍ ഉള്‍പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ആരംഭിച്ചു. ലോക്ക്ഡൗണ്‍ നീട്ടണമെന്ന് ആറ് സംസ്ഥാനങ്ങള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇത്തവണ മുഖ്യമന്ത്രി പിണറായി വിജയന് വീഡിയോ കോണ്‍ഫറണ്‍സില്‍ പങ്കെടുക്കുന്നില്ല. പകരം ചീഫ് സെക്രട്ടറിയാകും കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുക. കേരളത്തിന് സംസാരിക്കാന്‍ അവസരം ഇല്ലാത്തതിനാലാണ് മുഖ്യമന്ത്രി പങ്കെടുക്കാത്തത്. കഴിഞ്ഞ തവണ സംസാരിക്കാന്‍ അവസരം ലഭിക്കാത്ത മുഖ്യമന്ത്രിമാര്‍ക്കാണ് ഇത്തവണ അവസരം നല്‍കുക.
Post Your Comments