KeralaLatest NewsNews

ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കി കേരളം : മുഖ്യമന്ത്രി പിണറായി വിജയന്‍ കേ​ന്ദ്ര​ ആ​ഭ്യ​ന്ത​ര​മ​ന്ത്രി അമിത് ഷായെ വിളിച്ചു

തിരുവനന്തപുരം • ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ കേന്ദ്രത്തെ നിലപാട് അറിയിച്ച് കേരള സര്‍ക്കാര്‍. ലോ​ക്ക്ഡൗ​ണ്‍ ഘ​ട്ടം​ഘ​ട്ട​മാ​യി പി​ന്‍​വ​ലി​ച്ചാ​ല്‍ മ​തി​യെ​ന്ന് കേ​ര​ളം കേന്ദ്രത്തെ അറിയിച്ചു. കേ​ന്ദ്ര​ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യെ മ​ന്ത്രി പി​ണ​റാ​യി വി​ജ​യന്‍ ഫോണില്‍ വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്.

അ​തേ​സ​മ​യം ലോ​ക്ക്ഡൗ​ണ്‍ ഉ​ള്‍​പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി വി​ളി​ച്ച മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗം ആ​രം​ഭി​ച്ചു. ലോ​ക്ക്ഡൗ​ണ്‍ നീ​ട്ട​ണ​മെ​ന്ന് ആ​റ് സം​സ്ഥാ​ന​ങ്ങ​ള്‍ നേ​ര​ത്തെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇത്തവണ മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറണ്‍സില്‍ പങ്കെടുക്കുന്നില്ല. പകരം ചീഫ് സെക്രട്ടറിയാകും കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുക. കേരളത്തിന്‌ സംസാരിക്കാന്‍ അവസരം ഇല്ലാത്തതിനാലാണ് മുഖ്യമന്ത്രി പങ്കെടുക്കാത്തത്. കഴിഞ്ഞ തവണ സംസാരിക്കാന്‍ അവസരം ലഭിക്കാത്ത മുഖ്യമന്ത്രിമാര്‍ക്കാണ് ഇത്തവണ അവസരം നല്‍കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button