Latest NewsKeralaNewsNews Story

ട്രെയിനിൽ, തനിക്കുണ്ടായ ലൈംഗികാതിക്രമത്തെ കുറിച്ച് തുറന്നു പറഞ്ഞ്‌ യുവതി

ട്രെയിനിൽ, വൃദ്ധനിൽ നിന്നും തനിക്കുണ്ടായ ലൈംഗികാതിക്രമത്തെ കുറിച്ച് സമൂഹ മാധ്യമത്തിലൂടെ തുറന്നു പറഞ്ഞ്‌ യുവതി. മാർവ എന്ന 20 വയസ്സുള്ള പെൺകുട്ടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് തനിക്കുണ്ടായ ദുരനുഭവത്തെ കുറിച്ച് പറയുന്നത്. ലോകത്തിനു മുൻപിൽ ഞാൻ എന്റെ കഥ പറയുകയാണ്.’ എന്ന കുറിപ്പോടെയാണ് പെൺകുട്ടി വിഡിയോ പങ്കുവയ്ക്കുന്നത്.

ഇത് എനിക്ക് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമത്തിന്റെ കഥയാണ്. നമുക്കിടയിൽ നിരവധിപേർക്ക് ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് എനിക്കുറപ്പാണ്. പക്ഷേ, തുറന്നു പറയാൻ പലപ്പോഴും ഭയമാണ്.ലൈംഗികാതിക്രമത്തിനെതിരായ ബോധവത്കരണത്തിനുള്ള മാസമായി ഏപ്രിലിനെ നമുക്ക് കാണാം. ലോകത്തിനു മുൻപിൽ ഞാൻ എന്റെ കഥ പറയുകയാണ്.

എന്റെ പേര് മാർവ. 20 വയസ്. ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട് എന്റെ കഥയാണ് പറയാൻ പോകുന്നത്. നമുക്ക് പലപ്പോഴും എന്താണ് ലൈംഗിക അതിക്രമം എന്ന് വ്യക്തമായി മനസിലാകാതെ പോകാറുണ്ട്, അതിനാൽ . എന്റെ അനുഭവം ഞാൻ ഇവിടെ നിങ്ങളുമായിപങ്കുവയ്ക്കുന്നു.

മംഗലൂരുവിൽ നിന്നും ട്രെയിനിൽ നാട്ടിലേക്കുള്ള യാത്രക്കിടെ അറുപതു വയസിനു മുകളിൽ പ്രായമുള്ള ഒരാൾ എന്റെ അരികിൽ വന്നിരുന്നു. അയാൾ ഉറങ്ങുന്നതു പോലെ അഭിനയിച്ചു. ശേഷം എന്റെ മാറിടത്തിൽ സ്പര്‍ശിച്ച പോലൊരു തോന്നൽ എനിക്കുണ്ടായി, തോന്നിയതായിരിക്കുമെന്ന് വിചാരിച്ച് പിന്നീട് ഞാനും ഉറങ്ങാൻ തുടങ്ങി. പക്ഷെ  അല്ല അതെന്റെ വെറും തോന്നലല്ലെന്നു  എനിക്ക് മനസ്സിലായി, അയാൾ എന്റെ മാറിടത്തിൽ സ്പർശിച്ചിട്ടുണ്ട്. പിന്നെയും അയാൾ ഉറങ്ങുന്നതായി അഭിനയിക്കുകയാണ്. തന്റെ മുത്തച്ഛനോളം പ്രായമുള്ള ഒരാളാണ് എന്നോടിങ്ങനെ പെരുമാറിയിരിക്കുന്നത്. എങ്ങനെ പ്രതികരിക്കണം എന്നെനിക്കപ്പോൾ അറിയുവാൻ കഴിഞ്ഞിരുന്നില്ല. വല്ലാത്തൊരു മാനസികാവസ്ഥയിലൂടെ കടന്നു പോയത്. ശബ്ദം പോലും പുറത്തു വരാതെ തൊണ്ടയിൽ കുരുങ്ങിയിരുന്നു, സ്ഥലകാല ബോധം വന്നതും ഞാൻ ഉറക്കെ പ്രതികരിച്ചു,അയാൾക്കു നേരെ ദേഷ്യപ്പെട്ടു, അലറിവിളിച്ചു. പക്ഷെ താൻ ഉറക്കമാണെന്നായിരുന്നു അയാളിൽ നിന്നുണ്ടായ പ്രതികരണം. അപ്പോഴേക്കും ഒച്ചവയ്ക്കുന്നതു കേട്ട് ആ കംപാർട്ട്മെന്റിലുള്ള മറ്റു യാത്രക്കാർ വന്ന് ഇടപെട്ടുവെന്നും മാർവ പറയുന്നു.

ഇത് ഒരു അനുഭവം മാത്രമാണ്,ഇത്തരത്തിൽ നിരവധി അനുഭവങ്ങൾ നമുക്കുണ്ടാകുന്നുണ്ട്. പൊതുയിടങ്ങളിലും ബസിലും ട്രെയിനിലുമെല്ലാം പെൺകുട്ടികൾക്ക് ഇത്തരത്തിലുള്ള ദുരനുഭവങ്ങൾ ഉണ്ടാകാറുണ്ട്. കൂടുതൽ പ്രശ്നമുണ്ടാക്കണ്ട എന്ന കുടുംബത്തിന്റെ ഭയം കൊണ്ടുമാത്രമാണ് പലരും തുറന്നു പറയാതെ പോകുന്നതെന്നും, ഭയപ്പെടാതെ തങ്ങളുടെ അനുഭവങ്ങൾ തുറന്നു പറയാൻ സ്ത്രീകൾ തയാറാകണമെന്നും മാർവ വിഡിയോയിൽ ആവശ്യപ്പെട്ടു. അതേസമയം വീഡിയോ കണ്ടതും നിരവധിപ്പേരാണ് മാർവയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button