ന്യൂ ഡൽഹി : ചൈനീസ് റാപ്പിഡ് ആന്റിബോഡി ടെസ്റ്റു കിറ്റുകള്‍ക്കായി ഇന്ത്യ ഇരട്ടി പണം നല്‍കുന്നുവെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് കോൺഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുൽ ഗാന്ധി. രാജ്യം കോവിഡിനെതിരെ പോരാടുമ്പാൾ ചിലർ അധാർമികമായി ലാഭം കൊയ്യാൻ ശ്രമിക്കുന്നു. ദുഷിച്ച ഈ മാനസികാവസ്ഥ ഭയപ്പെടുത്തുന്നതാണെന്നും രാഹുൽ ട്വിറ്ററിലൂടെ പ്രതികരിച്ചു.
That any human being would try & profiteer from the immeasurable suffering of millions of his brothers & sisters, is beyond belief & comprehension. This scam is an insult to every Indian. I urge the PM to act swiftly to bring the corrupt to justice.https://t.co/04KJqALs80
— Rahul Gandhi (@RahulGandhi) April 27, 2020
ദശലക്ഷക്കണക്കിന് സഹോദരി സഹോദരൻമാർ നിർണയിക്കാനാകാത്ത കഷ്ടപ്പാടുകൾ നേരിടുമ്പോൾ അതിൽ നിന്നും ലാഭം കൊയ്യാൻ ശ്രമിക്കുന്നത് വിശ്വസിക്കാൻ കഴിയുന്നതിലും അപ്പുറത്താണ്. രാജ്യം ഒരിക്കലും അവർക്ക് മാപ്പ് നൽകില്ല. ഈ അഴിമതി ഓരോ ഇന്ത്യക്കാരനെയും അപമാനിക്കുന്നുവെന്നും അഴിമതിക്കാരെ നീതിക്കുമുന്നിലെത്തിക്കാൻ പ്രധാനമന്ത്രി ശ്രമിക്കണമെന്ന് അഭ്യർഥിക്കുന്നതായും രാഹുൽ പറഞ്ഞു.
മാര്‍ച്ച് 27നാണ് ഐസിഎംആര്‍ റിയല്‍ മെറ്റബോളിക്സ് എന്ന ഇന്ത്യയിലെ കമ്പനിക്ക്, വോണ്‍ഫോ എന്ന ചൈനീസ് കമ്പനിയില്‍നിന്ന് 5 ലക്ഷം കിറ്റുകള്‍ വാങ്ങുന്നതിനായി 30 കോടി രൂപയ്ക്കുള്ള കരാര്‍ നല്‍കിയത്. ഇറക്കുമതിക്കാരായ മാട്രിക്സ് എന്ന കമ്പനി ഒരു കിറ്റിന് 245 രൂപ നിരക്കിൽ കിറ്റുകൾ ഇറക്കുമതി ചെയ്തപ്പോൾ വിതരണക്കാരായ റിയല്‍ മെറ്റബോളിക്സ്, ആര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവര്‍ ഒരു കിറ്റിന് 600 രൂപ എന്ന നിരക്കിലായിരുന്നു സർക്കാരിന് നൽകിയത്. ഇതുസംബന്ധിച്ച തര്‍ക്കം ഡല്‍ഹി ഹൈക്കോടതിയില്‍ എത്തിയതോടെ ഒരു കിറ്റിന്റെ വില 400 ആയി കുറയ്ക്കണമെന്ന് കോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
അതിനിടെ ഇറക്കുമതി ചെയ്ത കിറ്റുകള്‍ ഗുണനിലവാരമില്ലാത്തതാണെന്നും പരിശോധനാഫലം തെറ്റാണെന്നും വ്യക്തമായതോടെ കേരളമടക്കം നിരവധി സംസ്ഥാനങ്ങള്‍ കിറ്റുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്തിവെച്ചിരുന്നു. തുടര്‍ന്ന് ഐസിഎംആർ നടത്തിയ കിറ്റുകളുടെ ഗുണമേന്മ പരിശോധനയിൽ ഇവ ഉപയോഗയോഗ്യമല്ലെന്നു കണ്ടെതിയതോടെ വിതരണം ചെയ്ത കിറ്റുകള്‍ ഉപയോഗിക്കരുതെന്ന് സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു.
Post Your Comments