പന്തീരാങ്കാവ് അലൻ, താഹ യു.എ.പി.എ കേസ്, കേസില്‍ എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചു, പ്രതികളായ അലന്‍ ഷുഹൈബ്,താഹ ഫസല്‍,സി പി ഉസ്മാന്‍ എന്നിവര്‍ക്കെതിരെ യു.എ.പി.എയിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം, കൊച്ചി എന്‍.ഐ.എ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്..
പന്തീരാങ്കാവ് കേസിൽ അലന്‍ ഷുഹൈബാണ് കേസിലെ ഒന്നാം പ്രതി, താഹാ ഫസല്‍ രണ്ടാം പ്രതിയും സി പി ഉസ്മാന്‍ മൂന്നാം പ്രതിയുമാണ്, മൂന്നാം പ്രതി ഉസ്മാന്‍ ഒളിവിലാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു, മൂന്നു പ്രതികളും നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റിലെ അംഗങ്ങളാണ്, പ്രതികള്‍ക്കെതിരെ പന്തീരാങ്കാവ് പൊലീസ് കഴിഞ്ഞ വര്‍ഷം നവംബര്‍ 1ന് യുഎപിഎ ചുമത്തി കേസെടുത്തിരുന്നു.
കൂടാതെ ഇന്ത്യന്‍ ശിക്ഷാ നിയമം 120 ബി,യു.എ.പി.എ-13,38,39 വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിയ്ക്കുന്നത്,, ഗൂഡാലോചന, നിയമ വിരുദ്ധ പ്രവര്‍ത്തനം, നിരോധിത സംഘടനയില്‍ പ്രവര്‍ത്തിച്ചു, അന്യായമായി സംഘംചേരല്‍ തുടങ്ങിയവയാണ് പ്രതികള്‍ക്കെതിരെയുള്ള കുറ്റങ്ങള്‍.
കഴിഞ്ഞ നവംബര്‍ ഒന്നിന് രാത്രിയാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട്ടുനിന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തത്, പോലീസ് അന്വേഷിച്ചുവന്ന കേസ് പിന്നീട് എന്‍.ഐ.എ ഏറ്റെടുക്കുകയായിരുന്നു, പ്രതികളുടെ വീട്ടില്‍ നിന്ന് മാവോയിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ലഘുലേഖകളും പുസ്തകങ്ങളും പൊലീസ് പിടിച്ചെടുത്തിരുന്നു, നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം ചുമത്തിയ കേസ് പിന്നീട് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു, പെന്‍ഡ്രൈവും പൊലിസ് അന്വേഷണത്തിന്റെ ഭാഗമായി നടന്ന റെയ്ഡില്‍ പൊലിസ് പിടിച്ചെടുത്തിരുന്നു, കേസില്‍ അന്വേഷണം തുടരുകയാണന്നും എന്‍ ഐ എ കോടതിയെ അറിയിച്ചു.
Post Your Comments