തിരുവനന്തപുരം • സംസ്ഥാനത്ത് തിങ്കളാഴ്ച 13 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കോട്ടയത്ത് 6, ഇടുക്കി 4, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ഒന്ന് വീതം കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇന്ന് സ്ഥിരീകരിച്ചവരില്‍ അഞ്ചുപേര്‍ തമിഴ്നാട്ടില്‍ നിന്നുള്ളവരാണ്. ഒരാള്‍ വിദേശത്ത് നിന്നാണ്. മറ്റുള്ളവര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം പകര്‍ന്നത്.
ഇന്ന് 13 പേര്‍ക്ക് രോഗം ഭേദമായതായും മുഖ്യമന്ത്രി അറിയിച്ചു. 123 പേരാണ് നിലവില്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 103 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കോട്ടയം, ഇടുക്കി ജില്ലകളെ റെഡ് സോണില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. ഇതോടെ സംസ്ഥാനത്തെ റെഡ് സോണ്‍ ജില്ലകളുടെ എണ്ണം 6 ആയി. കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് എന്നിവയാണ് മറ്റു റെഡ് സോണ്‍ ജില്ലകള്‍.
ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ കേന്ദ്രത്തെ നിലപാട് അറിയിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. തൊട്ടടുത്ത ആഴ്ചവരെ കോവിഡ് പോസിറ്റീവ് കേസുകള്‍ ഇല്ലാത്ത ജില്ലകളില്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കാം. ജില്ല ജില്ലകളിലേക്കുള്ള യാത്രകള്‍ക്ക് മേയ് 15 വരെ നിയന്ത്രണം തുടരണമെന്നും കേരളം കേന്ദ്രത്തെ അറിയിച്ചു.
അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് മടങ്ങാന്‍ പ്രത്യേക നോണ്‍-സ്റ്റോപ് ട്രെയിന്‍ അനുവദിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Post Your Comments