“മുണ്ട് മുറുക്കി ഉടുക്കുമ്പോൾ ഊരി പോകാതെ ഇരിക്കാൻ ഒരു 750 രൂപക്ക് തോർത്തും കർച്ചീഫും വാങ്ങുന്നത് ഇത്ര വലിയ കുറ്റമാണോ ? ” സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും 75,000 രൂപ ചിലവഴിച്ചു മന്ത്രിമാർക്കും ഉന്നത ഉദ്യോഗസ്ഥർക്കും കൈ തുടക്കാൻ ടവലും കർച്ചീഫും വാങ്ങിച്ച സർക്കാർ നടപടിയെ പരിഹസിച്ചു മുൻ ഡിജിപി ശ്രി ടിപി സെൻകുമാർ.
ഫേസ്ബുക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇതിനെതിരെ പ്രതികരിച്ചത്.
പോസ്റ്റിന്റെ പൂർണ്ണ രൂപം.
“ പ്രത്യേക ” “അടിയന്തര ” സാഹചര്യം കണക്കിലെടുത്ത് 2 മാസത്തേക്ക് ടവൽ വാങ്ങൽ നീട്ടി വക്കാൻ പറ്റില്ല.
മുണ്ട് മുറുക്കി ഉടുക്കുമ്പോൾ ഊരി പോകാതെ ഇരിക്കാൻ ഒരു 750 രൂപക്ക് തോർത്തും കർച്ചീഫും വാങ്ങുന്നത് ഇത്ര വലിയ കുറ്റമാണോ ?
മന്ത്രി ആകുമ്പോഴേ 750 രൂപയുടെ ടവൽ വാങ്ങി ഇഷ്ടംപോലെ എടുക്കാനാകൂ. പണം ധാരാളം!
6 ദിവസത്തെ ശമ്പളം പിടിക്കയല്ലേ. !!
ഇനി 10 മാസമേ ഒള്ളു എന്നോർക്കുമ്പം ഒരു വിഷമം. വരും ഓരോ ദിശ വന്നപോലെ പോം.!!”
ടൗവ്വൽ ഒന്നിന് എഴുനൂറ്റി അൻപതു രൂപ നിരക്കിൽ നൂറെണ്ണം എഴുപത്തയ്യായിരം രൂപയ്ക്ക് വാങ്ങാൻ പൊതുഭരണ വകുപ്പ് ഇക്കഴിഞ്ഞ ഇരുപത്തിയൊന്നാം തീയതി അനുമതി നൽകി.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തിൽ ഇത്തരം ഒരു അനാവശ്യ ധൂർത്തിനായി പണം ചിലവഴിച്ച സർക്കാർ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
Post Your Comments