മാഡ്രിഡ്: നൂറ്റാണ്ടിനു മുമ്പ് സ്പാനിഷ് ഫ്ളൂവും ഇപ്പോള്‍ കോവിഡും അതിജീവിച്ച 106 വയസുള്ള മുത്തശ്ശിയാണ് ഇപ്പോള്‍ താരം. ഇത് അന ഡെല്‍ വല്ലെ. സ്പെയിന്‍കാരിയാണ് ഈ മുത്തശി. ലോകം കണ്ട രണ്ട് മഹാമാരികളെ കീഴടക്കിയാണ് 106-ാം വയസിലും താന്‍ ‘ഡബിള്‍ സ്ട്രോംഗാണെ’ന്ന് ഈ മുത്തശി തെളിയിച്ചത്.
read also : കുവൈത്തിൽ മരണ സംഖ്യ ഉയരുന്നു; മരിച്ചവരിൽ ഒരു ഇന്ത്യക്കാരനും
സ്പാനിഷ് ഫ്ളൂ ബാധിച്ച് അതിനെ അതിഡീവിച്ചപ്പോള്‍ അനയ്ക്ക് അന്ന് അഞ്ചുവയസായിരുന്നു പ്രായം. കോടിക്കണക്കിന് ആളുകളെ കൊന്നൊടുക്കിയ സ്പാനിഷ് ഫ്ളൂവിനെ അന സധൈര്യം അതിജീവിച്ചു.
102 വര്‍ഷത്തിന് ശേഷം ബാധിച്ച കോവിഡ് 19 എന്ന മഹാമാരിയ്ക്കും ഈ മുത്തശിയെ കീഴ്പ്പെടുത്താനായില്ല. സ്പാനിഷ് ഫ്ളൂവിനെ തോല്‍പിച്ച അതേ ഉള്‍ക്കരുത്തോടെ കോവിഡിനെയും മുത്തശി കീഴടക്കി.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് അന ഡെല്‍ വല്ലെ കൊവിഡ് മുക്തയായത്. സ്പെയിനില്‍ കൊവിഡിനെ അതിജീവിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണിവര്‍.
Post Your Comments