ദമാം: യുഎഇയ്ക്ക് പിന്നാലെ മറ്റൊരു ഗള്‍ഫ് രാഷ്ട്രത്തിലും കര്‍ഫ്യൂവിന് ഇളവുകള്‍ പ്രഖ്യാപിച്ചു. സൗദി അറേബ്യയാണ് കോവിഡിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ കര്‍ഫ്യൂവില്‍ ഇളവുകള്‍ നല്‍കാന്‍ തീരുമാനമെടുത്തത്. മക്കയിലെ ചില സ്ട്രീറ്റുകളില്‍ ഒഴികെ മറ്റെല്ലായിടത്തും ഇളവുകള്‍ നിലവില്‍ വന്നു. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പുതിയ ഉത്തരവ് പ്രകാരം ഇന്നു മുതല്‍ മേയ് 13 വരെ രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയാണ് ഇളവ്..
ഏപ്രില്‍ 29 മുതല്‍ മേയ് 13 വരെ ചില്ലറമൊത്ത വാണിജ്യ സ്ഥാപനങ്ങള്‍ക്കും, മാളുകള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാം. എന്നാല്‍ മാളുകളിലുള്ള സിനിമാ ഹാളുകള്‍, വിനോദ കേന്ദ്രങ്ങള്‍, ഹോട്ടലുകള്‍, കോഫി ഷോപ്പുകള്‍, ബ്യൂട്ടിപാര്‍ലറുകള്‍ തുടങ്ങിയവ തുറക്കില്ല. കോണ്‍ട്രാക്ടിംഗ് കമ്പനികള്‍, ഫാക്ടറികള്‍ തുടങ്ങിയവയ്ക്കും മേയ് 13 വരെ തുറന്നു പ്രവര്‍ത്തിക്കാം. കര്‍ഫ്യൂ ഇളവ് സമയങ്ങളില്‍ പാര്‍ട്ടികളിലും പൊതുസ്ഥലങ്ങളിലും അഞ്ച് പേരില്‍ കുടുതലാളുകള്‍ ഒത്തു ചേരാന്‍ പാടില്ല.
Post Your Comments