ന്യൂഡൽഹി: കോവിഡ് ഭീതിയിൽ വിദേശ രാജ്യങ്ങളിൽ കുടുങ്ങിയവരെ മടക്കി കൊണ്ടുവരാൻ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് ഇന്നു മുതല്‍ നോര്‍ക്കയില്‍ റജിസ്റ്റര്‍ ചെയ്യാം. അടുത്തമാസം മുന്‍ഗണനാക്രമത്തില്‍ എത്തിക്കാനാണ് നീക്കം. അടിയന്തര ചികില്‍സ വേണ്ടവര്‍, ഗര്‍ഭിണികള്‍, വിദ്യാര്‍ഥികള്‍, മീന്‍പിടുത്തക്കാര്‍ എന്നവര്‍ക്കാകും മുന്‍ഗണന.
നാട്ടിലേക്ക് മടങ്ങിയെത്തുന്നവര്‍ക്ക് നോര്‍ക്കയില്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. നോര്‍ക്കയുടെ വെബ്സൈറ്റിലാണ് റജിസ്റ്റര്‍ ചെയ്യേണ്ടത്. മടങ്ങിവരുമ്പോള്‍ പരിശോധനക്കും നിരീക്ഷണത്തിനുമാണ് റജിസ്റ്റര്‍ ചെയ്യേണ്ടത്. വിദേശകാര്യ മന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശങ്ങളും കാത്തിരിക്കെയാണെന്നും രജിസ്ട്രേഷന്‍ ചെയ്യുന്നവര്‍ക്ക് അറിയിപ്പുകള്‍ നല്‍കുമെന്ന് നോര്‍ക്ക് റൂട്സ് അറിയിച്ചു.
Leave a Comment