പ്യോംഗ്യാംഗ്: ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്‍ മരിച്ചതായി വീണ്ടും അനൗദ്യോഗിക വാര്‍ത്തകള്‍. ഔദ്യോഗിക സ്ഥിരീകരണമില്ലാത്ത വാര്‍ത്തകളും ചിത്രങ്ങളുമാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കഴിഞ്ഞദിവസം കിമ്മിന്റെ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞതായി വാര്‍ത്തള്‍ വന്നിരുന്നു. അതിനു പിന്നാലെയാണ് കിമ്മിന്റെ ശാരീരിക അവസ്ഥകളെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ പ്രചരിച്ചു തുടങ്ങിയത്. കിംമിന്റെ സർജറിക്ക് ശേഷം അദ്ദേഹത്തിന് മസ്തിഷ്ക മരണം സംഭവിച്ചതായി വാർത്തകൾ വന്നിരുന്നു.
എന്നാൽ ഇതിനൊന്നും ഔഗ്യോഗിക സ്ഥിരീകരണം ഇല്ലാത്തതിനാൽ ഇതും വ്യാജമാണോ എന്നാണ് ലോക ഉറ്റുനോക്കുന്നത്.നേരത്തെ, കിമ്മിന്റെ ചികിത്സക്കായി ഉപദേശം നല്‍കാനായി ചൈന വിദഗ്ധ സംഘത്തെ ഉത്തര കൊറിയയിലേക്ക് അയച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഡോക്ടര്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കൊപ്പം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അന്താരാഷ്ട്ര ലെയ്സണ്‍ വിഭാഗത്തിലെ മുതിര്‍ന്ന അംഗം ഉള്‍പ്പെടെയാണ് വ്യാഴാഴ്ച പോയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഇക്കാര്യത്തില്‍ ചൈനീസ് വിദേശകാര്യ മന്ത്രാലം പ്രതികരിച്ചിരുന്നില്ല.
ഹോങ്കോങ് സാറ്റലൈറ്റ് ടിവി ഉപ ഡയറക്ടറുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലാണ് കിമ്മിന്റെ മരണ വാര്‍ത്ത വീണ്ടും പ്രത്യക്ഷപ്പെട്ടത്. മുഖമൊഴികെ ദേഹം മൂടിയ നിലയില്‍ കിടക്കുന്ന കിമ്മിന്റെ ചിത്രങ്ങളും ഒപ്പം പ്രചരിച്ചു. ട്വിറ്ററിലും പിന്നാലെ ഫേസ്ബുക്ക് ഉള്‍പ്പെടെ സമുഹ മാധ്യങ്ങളിലും വാര്‍ത്തയും ചിത്രങ്ങളും പ്രചരിച്ചതോടെയാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഉള്‍പ്പെടെ കടുത്ത ആശയക്കുഴപ്പത്തിലായത്.
തൽക്കാലം ആവശ്യം പരിഗണിക്കാനാവില്ലെന്ന് സൂചന, നഴ്സുമാര്‍ക്ക് കേരളാഹൗസില്‍ ക്വാറന്റൈന് ഒരുക്കില്ല
കിം ഗുരുതരാവസ്ഥയിലാണെന്ന് ദക്ഷിണ കൊറിയന്‍ വാര്‍ത്താ വെബ്സൈറ്റായ ഡെയിലി എന്‍കെയാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഏപ്രില്‍ 12ന് ഹൃദയ ശസ്ത്രക്രിയക്കു വിധേയനായ കിമ്മിന്റെ ആരോഗ്യസ്ഥിതി മോശമായി എന്നായിരുന്നു റിപ്പോര്‍ട്ട്. പിന്നാലെ കിമ്മിന് മസ്തിഷ്ക മരണം സംഭവിച്ചെന്ന തരത്തില്‍ വിവിധ ഇടങ്ങളില്‍നിന്ന് സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ വന്നിരുന്നു.
Post Your Comments