തൃശ്ശൂർ : പ്രശസ്ത ചലച്ചിത്ര വസ്ത്രാലങ്കാരകൻ വേലായുധൻ കീഴില്ലം നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് . ചാലക്കുടിയിലെ സ്വകാര്യആശുപത്രിയിൽ വച്ച് ഉച്ചയ്ക്ക് രണ്ട് മണിക്ക് ആയിരുന്നു അന്ത്യം. സിനിമയിലെ നിരവധി സംവിധായകർക്ക് ഒപ്പം പ്രവർത്തിച്ചിട്ടുണ്ട്..
സിദ്ധിഖ് സംവിധാനം ചെയ്ത ബിഗ് ബ്രദർ എന്ന ചിത്രത്തിൽ ആണ് അവസാനമായി ജോലി ചെയ്തത്. 1994 ലെ മികച്ച വസ്ത്രാലങ്കാരകനുള്ള സംസ്ഥാന പുരസ്കാരം സ്വന്തമാക്കിയിട്ടുണ്ട്. മാനത്തെ വെള്ളിത്തേര് എന്ന ചിത്രത്തിലെ വസ്ത്രാലങ്കാരത്തിനായിരുന്നു പുരസ്കാരം. സംസ്കാരം ഇന്ന് രാത്രി 8 മണിക്ക് ചാലക്കുടി പോട്ടയിലെ വീട്ടുവളപ്പിൽ നടക്കും.
Post Your Comments