
കുവൈത്ത് സിറ്റി: കോവിഡ് ബാധിച്ച് കുവൈത്തിൽ മരണ സംഖ്യ ഉയരുന്നു. പുതുതായി ഒരു ഇന്ത്യക്കാരനുൾപ്പെടെ നാല് മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ കുവൈത്തിലെ കൊവിഡ് മരണ സംഖ്യ പത്തൊമ്പതായി. അതേസമയം കുവൈത്തിൽ 150 ഇന്ത്യക്കാരുൾപ്പെടെ 278 പേർക്കാണ് പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 2892 ആയി.
കുവൈത്തിൽ കൊവിഡ് ബാധിച്ചു മരിച്ച ഇന്ത്യക്കാരുടെ എണ്ണം ഇതോടെ ആറായി. പുതുതായ രോഗം സ്ഥിരീകരിച്ചവരിൽ 109 പേർ ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 1504 ആയി. 59 വയസുള്ള ഇന്ത്യക്കാരൻ, 64 കാരനായ ബംഗ്ലാദേശി, 45കാരനായ ഈജിപ്ത് പൗരൻ, 74കാരനായ കുവൈത്തി എന്നിവരാണ് മരിച്ചത്.
വിവിധ രാജ്യക്കാരായ 13 പേർക്ക് രോഗം ബാധിച്ചത് എങ്ങനെയെന്ന് വ്യക്തമായിട്ടില്ല. ചികിത്സയിലുണ്ടായിരുന്നവരിൽ 43 പേർ കൂടി രോഗമുക്തി നേടി. ഇതോടെ അസുഖം ഭേദമായവരുടെ എണ്ണം 656 ആയി. നിലവിൽ 2217 പേരാണ് ചികിത്സയിലുള്ളത്. പുതിയ രോഗികളിൽ ഇന്ത്യക്കാർ ഉൾപ്പെടെ 252 പേർക്കു നേരത്തെ കോവിഡ് സ്ഥിരീകരിച്ചവരുമായുള്ള സമ്പർക്കത്തെ തുടർന്നാണ് വൈറസ് ബാധിച്ചത്
ഇതിൽ 58 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 33 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രലായം അറിയിച്ചു. അതിനിടെ ക്യാൻസർ മൂലം കഷ്ടപ്പെട്ടിരുന്ന ആറ് വയസുകാരി സാധിക, ഇന്ത്യന്‍ വായുസേനയുടെ പ്രത്യേക വിമാനത്തിൽ കുവൈത്തിൽ നിന്നും നാട്ടിലേക്ക് മടങ്ങി.
Post Your Comments