ന്യൂ ഡൽഹി : കോവിഡ് പ്രതിരോധം പ്രവർത്തനനം കേന്ദ്രത്തിനെതിരെ കോൺഗ്രസ് നേതാവും, വയനാട് എംപിയുമായ രാഹുൽ ഗാന്ധി രംഗത്ത്. കോവിഡ് പരിശോധനയുടെ എണ്ണം ഉയര്‍ത്താന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ലെന്നും കോവിഡിനെ പരാജയപ്പെടുത്താൻ പരിശോധനയുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും രാഹുൽ ട്വീറ്റ് ചെയ്തു.
Experts agree that mass random testing is the key to beating Corona. In India, a bottle neck is stopping us from scaling testing from the current 40,000 per day to 1 lakh tests a day, for which test kits are already in stock.
PM needs to act fast & clear the bottleneck.
— Rahul Gandhi (@RahulGandhi) April 26, 2020
‘കോവിഡിനെ തോല്‍പ്പിക്കാനുള്ള പ്രധാന മാര്‍ഗ്ഗം കൂട്ട ടെസ്റ്റിംഗാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു.ടെസ്റ്റ് ചെയ്യാനുള്ള കിറ്റുകളുണ്ടായിട്ടും പ്രതിദിനം 40,000 ടെസ്റ്റ് എന്നത് ഒരു ലക്ഷത്തിലേക്കെത്താന്‍ കഴിയുന്നില്ല. ഇന്ത്യ എന്തോ തടസ്സം നേരിടുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യം ആ തടസ്സം ഇല്ലാതാക്കി വേഗതയോടെ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും രാഹുൽ ട്വിറ്ററിലൂടെ പറഞ്ഞു.
അതേസമയം 24 മണിക്കൂറിനിടെ ഇന്ത്യയിൽ 1975 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും,47 പേര്‍കൂടി മരിക്കുകയും ചെയ്തതോടെ രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 26917 ആയും, മരണസംഖ്യ 826 ആയും ഉയർന്നു.5914 പേര് രോഗമുക്തി നേടി ആശുപത്രി വിട്ടിട്ടുണ്ട്..
Post Your Comments