തിരുവനന്തപുരം: സാലറി ചലഞ്ചുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ച പ്രതിപക്ഷ അധ്യാപക സംഘടനയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി. വിഷു കൈനീട്ടവും സക്കാത്തും അടക്കം കുട്ടികള്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമ്പോള്‍ ഇത്തരം പ്രവര്‍ത്തികള്‍ ഇവരുടെ മനോഭാവത്തിന്റെ പ്രശ്നമാണെന്നും എന്നാല്‍ നടപടി ഉദ്ദേശിക്കുന്നില്ലെന്നും സഹജീവികളോട് കരുതല്‍ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള പ്രൈവറ്റ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് അംഗങ്ങളാണ് ശമ്പളം പിടിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് കത്തിച്ചത്.
ഉത്തരവ് കത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇവര്‍ പോസ്റ്റ് ചെയ്ത് പ്രചരിപ്പിച്ചിരുന്നു. ഇതിനെതിരെ സോഷ്യല്‍ മീഡിയകളിലൂടെ വ്യാപകമായ എതിര്‍പ്പുകളാണ് അധ്യാപകര്‍ക്കെതിരെ ഉയരുന്നത്. വേതനമില്ലാതെ സാധാരണക്കാര്‍ വീട്ടിലിരിക്കുമ്പോള്‍ അധ്യാപകര്‍ ഒരു മാസത്തെ ശമ്പളം അഞ്ച് തവണയായി നല്കാന് മടിക്കുന്നതിനെ എതിര്‍ത്ത് വിദ്യാര്‍ത്ഥികളും രംഗത്തെത്തിയിരുന്നു.
Post Your Comments