അബുദാബി • യുഎഇയിലെ എല്ലാ സ്വകാര്യമേഖല തൊഴിലാളികൾക്കും റമദാൻ മാസത്തിൽ പതിവ് പ്രവൃത്തി സമയം രണ്ട് മണിക്കൂർ കുറച്ചതായി മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചു.
Ministerial announcement: Reducing the working day by two hours for all employees working in the private sector during the holy month of Ramadan (1441 Hijri), as per the federal law no. 8 for 1980, on regulating labour relations. #MOHRE #UAE pic.twitter.com/ZxJ39o9MS5
— وزارة الموارد البشرية والتوطين (@MOHRE_UAE) April 24, 2020
നേരത്തെ, യു.എ.ഇയില്‍ റമദാന്‍ മാസത്തിലെ പൊതുമേഖലാ ജീവനക്കാരുടെ പ്രവൃത്തി സമയം ഫെഡറല്‍ അതോറിറ്റി പ്രഖ്യാപിച്ചിരുന്നു. വിശുദ്ധ റമദാൻ മാസത്തിൽ യു.എ.ഇയിലെ പൊതുമേഖലാ ജീവനക്കാരുടെ ജോലി സമയം അഞ്ച് മണിക്കൂറായിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് ഞായറാഴ്ച പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.
എല്ലാ മന്ത്രാലയങ്ങളുടെയും ഫെഡറൽ ഏജൻസികളുടെയും ജോലി സമയം അഞ്ച് മണിക്കൂറായിരിക്കും. ഓഫീസുകൾ രാവിലെ 9 മണിക്ക് ആരംഭിച്ച് ഉച്ചക്ക് 2 മണിക്ക് അവസാനിക്കും. ജോലിയുടെ സ്വഭാവത്തിനനുസരിച്ച് അധിക മണിക്കൂർ പ്രവർത്തനം ആവശ്യമായി വരുന്നത് ഒഴികെയാണ് ഇത് ബാധകമാകുക.
Post Your Comments