ചെന്നൈ : രാജ്യത്ത് മെയ് മൂന്ന് വരെ ഏര്‍പ്പെടുത്തിയ കോവിഡ് നിയന്ത്രണങ്ങള്‍ പാലിയ്ക്കാത്തത് തുടര്‍ക്കഥയാകുന്നു. ഭാഗികമായി നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ മുതിര്‍ന്നവരും യുവാക്കളുമടക്കം നിരവധി പേരാണ് നിയമങ്ങള്‍ തെറ്റിച്ച് നിരത്തിലിറങ്ങുന്നത്. ഇതോടെ പൊലീസിന്റെ പണിയും ഇരട്ടിച്ചു. ക്ഷമ നശിച്ചാണ് പൊലീസ് ഇത് ചെയ്തത്. അത്തരത്തില്‍ തമിഴ്‌നാട് പൊലീസ് നടത്തിയ ബോധവത്കരണം, അല്ലെങ്കില്‍ ശിക്ഷാ നടപടിയാണ് ഇപ്പോള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലാകുന്നത്.
Read Also : നവജാത ശിശുവിന് പോലീസ് ഉദ്യോഗസ്ഥന്റെ പേര് നൽകിയ യുവതിക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ; കാരണം ഇതാണ്
ലോക്ക് ഡൗണ്‍ ലംഘിച്ച് ബൈക്കില്‍ യാത്ര ചെയ്ത മൂന്ന് പേര്‍ക്ക് കൊടുത്ത ശിക്ഷയാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. മാസ്‌കോ ഹെല്‍മറ്റോ ധരിക്കാതെയാണ് മൂന്ന് പേരും ബൈക്കില്‍ സഞ്ചരിച്ചത്. എന്നാല്‍ ഇവരെ പൊലീസ് പിടിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നു. പലതും പറഞ്ഞ് യുവാക്കള്‍ ഒഴിയാന്‍ നോക്കിയെങ്കിലും പൊലീസ് അവരെ വെറുതെ വിടുന്നില്ല. അവരോട് മാസ്‌കിനെ കുറിച്ചും മറ്റും ബോധവത്കരണം നടത്തുകയും ചെയ്യുന്നുണ്ട്.
എന്നാല്‍ പിന്നത്തെ സീനാണ് ഏറെ രസകരം. തൊട്ടടുത്തുള്ള ഒരു ആംബുലന്‍സില്‍ കയറാന്‍ മൂന്ന് പേരോടും പൊലീസ് പറയുന്നു.. എന്നാല്‍ ആംബുലന്‍സിനുള്ളില്‍ ഒരാള്‍ കിടക്കുന്നുണ്ട്. അയാള്‍ക്ക് കൊവിഡ് ആണെന്നും പൊലീസ് അവരോട് പറയുന്നു. ഇത് കേട്ടതോടെ യുവാക്കള്‍ പിന്നോട്ട് പോകുന്നു. എന്നാല്‍ പൊലീസ് അവരെ വിടാതെ ആംബുലന്‍സിനകത്തേക്ക് തള്ളിക്കേറ്റുകയാണ് ചെയ്യുന്നത്. ആംബുലന്‍സിനകത്ത് വെച്ച് ജനലില്‍ കൂടി പുറത്തേക്ക് ചാടാന്‍ നോക്കുന്ന യുവാക്കള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ആംബുലന്‍സിലെ കോവിഡ് രോഗി പൊലീസ് തന്നെ അഭിനയിക്കാന്‍ തയ്യാറാക്കിയ ആളായിരുന്നുവെന്നതാണ് ഏറെ രസകരമായ വസ്തുത.
ലോക്ക് ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങുന്നവരെ പാഠം പഠിപ്പിക്കാന്‍ വേണ്ടിയാണ് ഇത്തരത്തിലൊരു ശിക്ഷയെന്ന് തമിഴ് നാട് പൊലീസ് പറയുന്നു.ശേഷം ഇവര്‍ക്ക് മാസ്‌ക് നല്‍കുകയും ലോക്ക് ഡൗണ്‍ ബോധവത്കരണം നടത്തുകയും ചെയ്യുന്ന പൊലീസുകാരെയും ദൃശ്യങ്ങളില്‍ കാണാം. നിരവധി പേരാണ് വീഡിയോ ഏറ്റെടുത്തിരിക്കുന്നത്
Post Your Comments