തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സാലറി ചലഞ്ചിന് ഉത്തരവിട്ട സര്‍ക്കുലര്‍ കത്തിച്ച് പ്രതിഷേധിച്ച അധ്യാപകര്‍ക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം പ്രവര്‍ത്തികള്‍ മനോഭാവത്തിന്റെ പ്രശ്നമാണ്. ഉത്തരവ് കത്തിക്കുന്നതിലൂടെ അവര്‍ നടത്തുന്നത് അപഹാസ്യമായ നിലപാടാണ്. ഈ ദുരിതകാലത്ത് വേലയും കൂലിയും ഇല്ലാത്ത ഒരു ജനത നമ്മോടൊപ്പം ഉണ്ടെന്ന് എതിര്‍പ്പുകള്‍ ഉയര്‍ത്തുന്നവര്‍ ഓര്‍ക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. സഹായം നൽകുന്ന കുട്ടികളെയെങ്കിലും ഇത്തരക്കാർ ഓർക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വ്ളാത്തങ്കരയിലെ വിദ്യാര്‍ഥി ആദര്‍ശിനെ ഇവർ മാതൃകയാക്കണം. അഞ്ചാം ക്ലാസ് മുതല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൃത്യമായി എല്ലാ മാസവും ആദര്‍ശ് സംഭാവന നൽകാറുണ്ട്. ദുരിതാശ്വാസ നിധിയിലേക്ക് വിദ്യാര്‍ഥികളുടെ കൈയില്‍ നിന്ന് സംഭാവന സ്വീകരിക്കാന്‍ പദ്ധതി തയാറാക്കി ആദര്‍ശ് സമീപിച്ചിരുന്നു. കളിപ്പാട്ടം വാങ്ങാനുള്ള പണംപോലും നല്കുന്ന കുഞ്ഞ് മനസുകളുടെ വലിപ്പം ലോകം അറിയണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments