KeralaLatest NewsNews

ഐസൊലേഷന്‍ വാര്‍ഡുകളില്‍ രോഗികള്‍ക്ക് മരുന്നും ഭക്ഷണവുമായി ഇനി മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്‍ നല്‍കിയ റോബോട്ടെത്തും

കൊച്ചി: കളമശേരി മെഡിക്കല്‍ കോളേജിലെ കോവിഡ് ഐസൊലേഷന്‍ വാര്‍ഡുകളില്‍ രോഗികള്‍ക്ക് മരുന്നും ഭക്ഷണവുമായി ഇനി നടന്‍ മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്‍ നല്‍കിയ റോബോട്ട് എത്തും. വിശ്വശാന്തി ഫൗണ്ടേഷന്‍ ഡയറക്ടര്‍മാരായ ശ്രീ മേജര്‍ രവി, ശ്രീ വിനു കൃഷ്ണന്‍, അസിമോവ് റോബോട്ടിക്‌സ് സിഇഒ ജയകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് ജില്ലാ കളക്ടര്‍ എസ്.സുഹാസിന് റോബോട്ടിനെ കൈമാറി.

കൊറോണ വാര്‍ഡുകളില്‍ ഇനി മുതല്‍ ഓരോ രോഗികള്‍ക്കും ഭക്ഷണവും മരുന്നും എത്തിക്കുന്നതും രോഗിയുടെ താപനില അളക്കുന്നതും കര്‍മി ബോട്ട് എന്ന ഈ റോബോട്ടായിരിക്കും. കോവിഡ് രോഗികളെ പരിചരിക്കുന്നത് വഴി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം പകരുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് 25 കിലോ ഭാരം വഹിക്കാനും സെക്കന്റില്‍ ഒരു മീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാനും അള്‍ട്രാവയലറ്റ് രശ്മികള്‍ കൊണ്ട് സ്വയം അണുവിമുക്തമാക്കാനും അണുനാശിനി ചുറ്റും തളിക്കാനും സാധിക്കുന്ന ഈ റോബോട്ടിനെ അവതരിപ്പിച്ചിരിക്കുന്നത്.

കേരള സ്റ്റാര്‍ട്ടപ്പ് മിഷന് കീഴിലുള്ള അസിമോവ് റോബോട്ടിക്‌സ് എന്ന കമ്പനി വികസിപ്പിച്ചെടുത്ത കര്‍മി ബോട്ടിന്റെ ഇരുവശത്തുമുള്ള ക്യാമറകള്‍ വഴി ഡോക്ടറുമായി രോഗിക്ക് വീഡിയോ കോള്‍ ചെയ്യാനും രോഗവിവരം അറിയാനും സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button