ന്യൂഡല്‍ഹി: കോവിഡ് ഭീതി നിലനിൽക്കെ ഇന്ത്യയിലെ ജനപ്രിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി അടിയന്തിരമായി വെന്റിലേറ്ററുകളുടെ നിര്‍മ്മാണം ആരംഭിച്ചു. 10,000 വെന്റിലേറ്ററുകള്‍ അടുത്തമാസം വിതരണത്തിന് തയ്യാറാകുമെന്ന് മാരുതി അധികൃതര്‍ അറിയിച്ചു. അഗ്വാ ഹെല്‍ത്ത്‌കെയര്‍ എന്ന കമ്പനി യുമായി സഹകരിച്ചാണ് നിര്‍മ്മാണം.
കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദ്ദേശ പ്രകാരമാണ് മൊട്ടോര്‍ വാഹന രംഗത്തെ വ്യവസായികള്‍ ആശുപത്രികളില്‍ അടിയന്തിര ജീവന്‍ രക്ഷാ സാഹചര്യം പരിഹരിക്കാനാവശ്യമായ വെന്റിലേറ്ററുകളുടെ നിര്‍മ്മാണം നടത്തുന്നത്. ഏപ്രില്‍11ന് ആദ്യ വെന്റിലേറ്റര്‍ നിര്‍മ്മിച്ച് അഗ്വാ ഹെല്‍ത്ത്‌കെയര്‍ പരിശോധന നടത്തിയിരുന്നു.
അഗ്വ. വെന്റിലേറ്റര്‍ ഇന്ത്യയിലെ വ്യവസായ രംഗത്തെ പുതിയ ഒരു സ്റ്റാര്‍ട്ട് അപ്പ് കമ്പനിയാണ്. നിര്‍മ്മാണ രംഗവുമായി മാരുതിക്ക് യാതൊരു പരിചയവുമില്ലാ തിരുന്നിട്ടും അഗ്വയുമായി ചേര്‍ന്ന് കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിനായി വലിയൊരു വെല്ലുവിളി സര്‍ക്കാറിനായി ഏറ്റെടുക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് മാരുതി ചെയര്‍മാന്‍ ആര്‍.സി. ഭാര്‍ഗവ പറഞ്ഞു.
ALSO READ: ബസുകളിൽ സാമൂഹിക അകലം പാലിക്കണമെങ്കിൽ സർക്കാർ പകരം ചെയ്യേണ്ടത് എന്താണെന്ന് വ്യക്തമാക്കി ഗതാഗത വകുപ്പ്
മാര്‍ച്ച് 30ന് തന്നെ 1250 വെന്റിലേറ്ററുകള്‍ തയ്യാറാക്കുകയും അതിന് സര്‍ക്കാറിന്റെ അംഗീകാരം ലഭിക്കുകയും ചെയ്തതായി ഭാര്‍ഗവ അറിയിച്ചു. നിര്‍മ്മാണം നിലവില്‍ വേഗത്തിലാക്കുകയും ഒരു ദിവസം 250-300 വെന്റിലേറ്ററുകള്‍ എന്ന നിലയിലേക്ക് അതിവേഗം സംവിധാനങ്ങള്‍ രൂപപ്പെട്ടതായും മാരുതി അറിയിച്ചു. ഏപ്രില്‍ അവസാനത്തോടെ ഒരു ദിവസം 400 എണ്ണം എന്ന നിലയിലേക്ക് നിര്‍മ്മാണം ഉയരും. അതുപ്രകാരം ഒരു മാസം 10,000 വെന്റിലേറ്ററുകള്‍ മാരുതിയില്‍ നിന്നും ലഭ്യമാകും. നിലവില്‍ മാസ്‌കുകളുടെ നിര്‍മ്മാണവും മാരുതി നടത്തുന്നതായും മാരുതി ചെയര്‍മാന്‍ വ്യക്തമാക്കി.
Post Your Comments