കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇനി മല്‍സരിക്കാന്‍ ആഗ്രഹമില്ലെന്ന് കെ.ടി ജലീല്‍. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എനിക്ക് എന്റെ കോളജിലേക്ക് മടങ്ങണം. കോളജ് അധ്യാപകനായി തന്നെ വിരമിക്കണം. താന്‍ മൂന്നു വട്ടം മത്സരിച്ച് മൂന്നാം തവണ മന്ത്രിയായെന്നും ഇനി അധ്യാപകവൃത്തിയിലേക്ക് മടങ്ങാനാണ് ആഗ്രഹമെന്നുമാണ് കെ ടി ജലീല്‍ പറഞ്ഞത്. ഈ ആഗ്രഹം ഞാന്‍ കോടിയേരി ബാലകൃഷ്ണനോടും മലപ്പുറം ജില്ലാ സെക്രട്ടറിയോടും പാലൊളിയോടുമടക്കം പറഞ്ഞിട്ടുണ്ട്. അതേസമയം തന്റെ വ്യക്തപരമായ അഭിപ്രായം ഇതാണെന്നും പാര്‍ട്ടി പറഞ്ഞാല്‍ തീരുമാനം മറിച്ചാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments