Latest NewsIndiaNews

ഇന്ത്യയില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിലൂടെ കോവിഡ് നിയന്ത്രിക്കാന്‍ കഴിഞ്ഞാലും രണ്ടാം തരംഗം മഴക്കാലത്തിന്റെ സമയത്തെത്തും : മുന്നറിയിപ്പുമായി ഗവേഷകര്‍

ന്യൂഡല്‍ഹി : ഇന്ത്യയില്‍ കോവിഡിന്റെ രണ്ടാം തരംഗം മഴക്കാലത്തിന്റെ സമയത്തെത്തുമെന്ന് ഗവേഷകരുടെ മുന്നറിയിപ്പ്. ജൂലൈ-ആഗസ്റ്റ് മാസങ്ങളിലെ മണ്‍സൂണ്‍ സമയത്തായിരിക്കും കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് വീണ്ടും സംഭവിക്കുകയെന്നാണ് ഗവേഷകര്‍ രാജ്യത്തിന് നല്‍കിയ മുന്നറിയിപ്പ്. ശിവ് നാദര്‍ സര്‍വകലാശാല മാത്തമാറ്റിക്‌സ് വകുപ്പ് അസോഷ്യേറ്റ് പ്രഫസര്‍ സമിത് ഭട്ടാചാര്യയാണ് കോവിഡിന്റെ രണ്ടാംതരംഗവുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ദിവസേന പുതിയ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പതിയെ കുറയാന്‍ തുടങ്ങുമെങ്കിലും രണ്ടാം തരംഗം ഉണ്ടാകും.

read also : മേയ് 3നു ശേഷവും രാജ്യമാകെ ലോക്ഡൗണ്‍ പിന്‍വലിക്കുക സാധ്യമാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ : സംസ്ഥാനങ്ങള്‍ സ്വമേധയാ ലോക്ഡൗണ്‍ തീരുമാനം പ്രഖ്യാപിക്കുന്നത് ഒഴിവാക്കാനും ശ്രമം : വരുന്നത് സങ്കീര്‍ണമായ നാളുകളെന്ന് സൂചന

രാജ്യം പതിയെ സാധാരണനിലയിലേക്കു തിരിച്ചെത്തിയാലും പകര്‍ച്ചവ്യാധി വീണ്ടും വന്നേക്കാമെന്നുമാണ് ഭട്ടാചാര്യയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തത്

shortlink

Related Articles

Post Your Comments

Related Articles


Back to top button